daily horoscope 
Astrology

Today's Rashi Phalam August 19|ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം, വാഹന യാത്രയിൽ ശ്രദ്ധ വേണം

ഇന്നത്തെ നക്ഷത്രഫലം – 19-08-2026 ഡോ: പി.ബി. രാജേഷ്

Author : ഡോ: പി. ബി.രാജേഷ്
Edited By : Amal Joy

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെ ടുക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ ഗുണകരമാകും. യാത്രയിൽ പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരത്തിൽ പുതിയ അവസരങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന പണം ലഭിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. വാഹന യാത്രയിൽ നല്ല ശ്രദ്ധ വേണം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും.പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കു ന്നവർക്ക് നേട്ടമുണ്ടാകും.സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് പ്രധാനപ്പെട്ട ചുമതല ലഭിക്കും. കുടുംബസംഗമത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.വാഹനം വാങ്ങാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കും. പുതിയ കരാറുകളിൽ ഏർപ്പെടും.വ്യാപാരത്തിൽ നല്ല പുരോഗതി ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ ഗുണകരമായി മാറും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകാം. സാമ്പത്തികമായി നേട്ടം നൽകുന്ന അവസരം ലഭിക്കും. പഠനകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മികച്ച ഫലം നേ ടാം. യാത്രാ പദ്ധതികൾ വിജയകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ ബന്ധങ്ങൾ പ്രയോജനകരമാകും.ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വ്യാപാ രത്തിൽ ലാഭകരമായ ഇടപാടുകൾ നടക്കും.കോ ടതി കാര്യങ്ങളിൽ അനുകൂലതീരുമാനം ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. പണം സംബന്ധിച്ച ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണും. പ്രധാനപ്പെട്ട ഒരാളെ കാണാൻ അവസരം ലഭിക്കും. ദൂരയാത്ര മാറ്റിവയ്ക്കേണ്ട വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും. വ്യാപാരത്തിൽ പുതിയ ഉപ ഭോക്താക്കളെ ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കും. സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ച് എടുക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വീട് സംബന്ധിച്ച ചില കാര്യങ്ങൾ തീരുമാനിക്കും. ദൂരത്തുള്ള ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കും. പുതിയ നിക്ഷേപങ്ങൾക്ക് അവസരം വന്നേക്കാം. ജോലിക്കായി നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. യാത്രയിൽ പുതിയ പരിചയങ്ങൾ ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. പഠനരംഗത്ത് പുരോഗതി നേടും. ഒരു വിവാഹമോ മറ്റു ചടങ്ങുകളിലോ പങ്കെടുക്കും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

കൊടും വൈരാഗ്യത്തിന് കാരണമെന്ത്?, 'മാതാപിതാക്കളുടെ സ്‌നേഹം അറിഞ്ഞിട്ടില്ല'; പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് 13 കാരി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്തേക്കും; സുഹൃത്തുക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ഓണാഘോഷം കളറാക്കാം, ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്