'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'

എന്റെ മുൻപിലിരിക്കുന്ന പ്ലേറ്റിൽ നിറയെ മത്തി വറുത്തത് കാണും.
Govind Vasantha
Govind Vasanthaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

ഒരു സമയത്ത്, തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിന്റെ 'ഫിഷ് റോക്ക്' എന്ന പാട്ട് കേരളത്തിലുണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. 'അയല മത്തി ചൂര കാരി കണവ കിളിമീൻ കൂരി കരിമീൻ വറ്റ വാള ബ്രാല് ചൊറക് ഐക്കൂറ നെത്തോലി...' എന്ന് പാടി നടക്കാത്തവർ കുറവായിരിക്കും. ​ഇന്നും മീനുകളെ കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന പാട്ട് ഇതായിരിക്കും.

ഗോവിന്ദ് വസന്ത ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഇപ്പോഴിതാ 'ഫിഷ് റോക്കി'നെക്കുറിച്ച് ​ഗോവിന്ദ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. എസ് എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് മീനിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ​ഗോവിന്ദ് വസന്ത തുറന്നുപറഞ്ഞത്.

"ഞാൻ വലിയൊരു ഭക്ഷണപ്രിയനാണ്. ആ സമയത്ത് ഞാൻ‌ നന്നായി വണ്ണമുള്ള ആളായിരുന്നു. നൂറ് കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു അന്ന് എനിക്ക്. അന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം മീൻ വറുത്തത് തിന്നുക എന്നതായിരുന്നു. മീൻ വറുത്തത് എന്ന് പറയുമ്പോൾ‌, ഒരു 40 അല്ലെങ്കിൽ 50 എണ്ണമൊക്കെ തിന്നുമായിരുന്നു. ചെറിയ മത്തി (ചാള) ആണ് കഴിക്കാറ്.

എന്റെ മുൻപിലിരിക്കുന്ന പ്ലേറ്റിൽ നിറയെ മത്തി വറുത്തത് കാണും. വേറൊന്നുമുണ്ടാകില്ല. അത് മാത്രമാണ് ഞാൻ കഴിക്കുന്നത്. ഞാനങ്ങനെ കഴിക്കുമായിരുന്നു. എനിക്ക് മീൻ ഭയങ്കര ഇഷ്ടമാണ്. പക്ഷേ അതിന് ശേഷം ഫാറ്റൊക്കെ വന്നു. കാരണം ഞാൻ ജോലി ചെയ്യുന്നത് മുഴുവൻ സമയം ഇരുന്നു കൊണ്ടാണ്. വ്യായാമം ഒന്നുമില്ല, പുറത്തു പോകാറില്ല. എപ്പോഴും വീട്ടിൽ തന്നെ.

അങ്ങനെ എനിക്ക് കൊളസ്ട്രോളും അതുമിതുമൊക്കെ വന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു, ഇതൊന്നും ഇനി കഴിക്കരുത് എന്ന്. ആദ്യം വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കാൻ പറഞ്ഞു. അങ്ങനെ നിർത്തി. ഫിഷ് റോക്ക് ശരിക്കുമൊരു ലവ് സോ‌ങ് ആണ്. എനിക്ക് ഭക്ഷണം ഇഷ്ടമാണ്. ഭക്ഷണത്തോടുള്ള സ്നേഹം ഒരു യാഥാർത്ഥ്യമാണ്. ഇപ്പോൾ ഞാൻ വളരെ അപൂർവമായി മാത്രമേ മീൻ കഴിക്കാറുള്ളൂ.

കാരണം എനിക്കറിയാം കഴിച്ചാൽ എന്റെ പിടി വിടുമെന്ന്. എനിക്ക് പിന്നെ അത് നിർത്താൻ പറ്റില്ല. എനിക്ക് അഡിക്ഷൻ പ്രശ്നങ്ങളുണ്ട്. ഇപ്പോൾ ഫിറ്റ്നസിനോട് ആണ് എനിക്ക് അഡിക്ഷൻ. ഞാൻ അങ്ങനെയാണ്. എനിക്ക് എന്നോട് തന്നെ പോരാടാനാകില്ല, ഞാൻ എന്നെത്തന്നെ ആകാൻ അനുവദിക്കുന്നു.

ഇപ്പോൾ ഞാൻ‌ ഫിറ്റാണ്. ചെന്നൈയിൽ വരുമ്പോൾ ഞാൻ ഡയറ്റൊന്നും നോക്കാറില്ല. കാരണം എനിക്ക് സ്റ്റാർ ബിരിയാണി കഴിക്കണം. പിന്നെ തട്ടുകടയിൽ നിന്ന് ബീഫ് റൈസ് കഴിക്കും. പിന്നെ മുരുകൻ ഇഡ്ഡലി, കോഴി ഇഡ്ഡലി, മാമി ടിഫിൻ ഇവിടുന്നൊക്കെ കഴിക്കും. കേരളത്തിലെ ബിരിയാണി എനിക്ക് ഇഷ്ടമല്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടിലെല്ലാവർക്കും ഇഷ്ടമാണ്, പക്ഷേ എനിക്കിഷ്ടമല്ല. ചെന്നൈ ബിരിയാണിയും ഹൈദരാബാദി ബിരിയാണിയും എനിക്കിഷ്ടമാണ്. ചെന്നൈ ബിരിയാണി ആണ് ബെസ്റ്റ്, അമ്പൂർ സ്റ്റാർ ബിരിയാണി". - ​ഗോവിന്ദ് വസന്ത പറഞ്ഞു.

Govind Vasantha
'1000 രൂപയുടെ മൈസൂര്‍ പാക്ക്, ജസ്റ്റിന്റെ ബിരിയാണി, ആയിരത്തിന്റെ പണിയ്ക്ക് 100'; ആഷ്‌ലി 'മുതലെടുപ്പുകാരി'യെന്ന് പോസ്റ്റ്; മറുപടി
Govind Vasantha
'ആരാധകനാണെന്ന് പറഞ്ഞ് എന്തും ചെയ്യാമോ ?' നടി രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ, ഞെട്ടി നടി; വിമർശനം
Govind Vasantha
ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്
Summary

Govind Vasantha talks about Fish Rock music video and love for fish.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com