'ആരാധകനാണെന്ന് പറഞ്ഞ് എന്തും ചെയ്യാമോ ?' നടി രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ, ഞെട്ടി നടി; വിമർശനം

രചിതയെ കാണാനെത്തിയ ഒരു ആരാധകൻ ആദ്യം അവരോടൊപ്പം സെൽഫി എടുത്തു.
Rachita Ram
Rachita Ramവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

കന്നഡ സിനിമാരംഗത്തെ മുൻനിര നായികമാരിലൊരാളാണ് രചിത റാം. എല്ലാ വർഷവും തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ കാണാനെത്താറുണ്ട് രചിത. ഇന്നാണ് നടിയുടെ 34-ാം ജന്മദിനം. പിറന്നാളിനോടനുബന്ധിച്ച് ആരാധകരെ കാണാനെത്തിയ നടിയോടുള്ള ഒരു ആരാധകന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ‍ ചർച്ചയായി മാറുന്നത്.

രചിതയെ കാണാനെത്തിയ ഒരു ആരാധകൻ ആദ്യം അവരോടൊപ്പം സെൽഫി എടുത്തു. തുടർന്ന് അയാൾ നടിക്ക് കൈ കൊടുക്കുകയും പെട്ടെന്ന് അവരുടെ കവിളിൽ പിടിക്കുകയും ചെയ്യുകയായിരുന്നു. ആരാധകന്റെ അതിരു കടന്ന പെരുമാറ്റത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന നടിയെയും വിഡിയോകളിൽ കാണാനാകും.

ഇയാൾ ഇത് എന്താണ് ചെയ്യുന്നത് എന്നാണ് പലരും വിഡിയോ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിലർ ഇതിനെ'ഫാൻ മൊമെന്റ്'ആയി കാണുമ്പോൾ, മറ്റു ചിലർ ആരാധകന്റെ പെരുമാറ്റത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോൾ ആരാധകർ ആവേശഭരിതരാവുകയും പലപ്പോഴും വിചിത്രമായ രീതിയിൽ പെരുമാറുകയും ചെയ്യാറുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, താരങ്ങളുടെ വ്യക്തിപരമായ അതിരുകളെ മാനിക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നു. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നത് ശരിയായ രീതിയല്ലെന്നും മറ്റു ചിലർ കുറിച്ചു. 'കൂലി'യിലെ രചിതയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Rachita Ram
ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്
Rachita Ram
ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സി​ഗ്മ' ആദ്യ ദിന കളക്ഷൻ
Rachita Ram
സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍
Summary

Fan pinched Rachita Ram's cheeks at a public event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com