Daily Horoscope 
Astrology

പുതിയ ആശയങ്ങൾ പ്രായോഗികമാക്കാൻ സമയം അനുകൂലം

ഇന്നത്തെ നക്ഷത്രഫലം – 30-1-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങൾ വരും, അവയിൽ ധൈര്യത്തോടെ മുന്നോട്ട് പോകാം. ജോലിയിൽ ഉയർച്ച നേടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ കാണും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷകരമായ മുഹൂർത്തങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആശയങ്ങൾ പ്രായോഗികമാക്കാൻ അനുയോജ്യമായ സമയമാണ്. സുഹൃത്തുക്കളുമായുള്ള ചർച്ചകൾ നേട്ടത്തിലേക്ക് നയിക്കും. പുതിയ അവസരങ്ങൾ ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കാണും. സാമ്പത്തിക വിഷയങ്ങളിൽ ആലോചിച്ചുള്ള തീരുമാനങ്ങൾ ആവശ്യമാണ്. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സമൂഹത്തിൽ അംഗീകാരം വർധിക്കും. കഴിവുകൾ തെളിയിക്കാൻ അവസരങ്ങൾ ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി മുന്നേറ്റം പ്രതീക്ഷിക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മനസ്സിൽ അല്പം അസ്വസ്ഥതകൾ അനുഭവപ്പെടാം. എന്നാൽ കാര്യങ്ങൾ ക്രമമായി മുന്നോട്ടു പോകും. പുതിയ ബന്ധങ്ങൾ ഗുണകരമാകും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നല്ല ഇടപെടലുകൾ ഉണ്ടാകും. സാമ്പത്തിക രംഗത്ത് ആശ്വാസകരമായ പുരോഗതി പ്രതീക്ഷിക്കാം. ജോലിയിൽ സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദൂരസ്ഥ ബന്ധങ്ങൾ ശക്തമാകും. വിദേശ ബന്ധങ്ങൾ വഴി ഗുണം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടു ക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മവിശ്വാസം വർധിക്കുന്ന സമയമാണ്. കുടും ബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രധാന തീരുമാനങ്ങൾ വിജയകരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. മനസ്സമാധാനം അനുഭവപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അനുകൂലമായ ദിവസമാണ്. പരീക്ഷകളും ഇന്റർവ്യൂകളും വിജയകരമാകും. സാമ്പത്തിക രംഗത്ത് നല്ല മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുടുംബജീവിതം പൊതുവേ സന്തോഷകരമായിരിക്കും. പഴയ ബന്ധങ്ങൾ വീണ്ടും സജീവമാകും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്ക ണം. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ തുടക്കങ്ങൾക്ക് അനുയോജ്യമായ ദിവസമാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. യാത്രകൾ ഫലപ്രദമാകും. കുടുംബ ജീവിതം സന്തോ ഷകരമാകും. ആരോഗ്യം മെച്ചപ്പെടും.

Daily Horoscope january 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു; പോറ്റി നിരവധി തവണ വീട്ടില്‍ വന്നിട്ടുണ്ടെന്ന് മൊഴി

ജയറാമിനെ ചോദ്യം ചെയ്തു, വോട്ടുചേർക്കാൻ ഇന്നുകൂടി അവസരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സൂപ്പര്‍ ഇന്നിങ്‌സുകളുമായി സ്മൃതിയും ഗ്രേസും; ആര്‍സിബി വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍

യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി?; എലത്തൂര്‍ കൊലപാതകത്തില്‍ മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം പുറത്ത്

അതിശൈത്യം; യുക്രൈനില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍, പുടിന്‍ ആവശ്യം സമ്മതിച്ചെന്ന് ട്രംപ്

SCROLL FOR NEXT