മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ സാധിക്കും. ഏറെ നാളായി കാത്തിരുന്ന ഒരു വാർത്ത സന്തോഷം നൽകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം സന്തോഷം പകരും. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. ഔദ്യോഗിക യാത്രകൾ ഗുണകരമാണ്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ചർച്ചകളിലും കൂടിക്കാഴ്ചകളിലും അനുകൂല പ്രതികരണം ലഭിക്കും. പഠനകാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രതീക്ഷിച്ച സഹായങ്ങൾ ലഭ്യമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഗൃഹകാര്യങ്ങളിൽ തൃപ്തികരമായ പുരോഗതി കാണും. ബന്ധുക്കളുമായി സൗഹൃദപരമായ അന്തരീക്ഷം നിലനിൽക്കും. കൂടുതൽ ഉത്തരവാദി ത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നേതൃത്വപരമായ തീരുമാനങ്ങൾ അംഗീകാരം നേടും. പൊതുരംഗത്ത് സ്വാധീനം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ വീണ്ടും സജീവമാകും. വിലപ്പെട്ട നിർദേശങ്ങൾ ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യം ഉണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സഹകരണത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നീങ്ങും. ബന്ധങ്ങളിൽ അടുപ്പം വർധിക്കും. ജോലിയിൽ ഉയർച്ച നേടും. വരുമാനത്തിൽ മെച്ചം അനുഭവപ്പെടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ധൈര്യത്തോടെ എടുത്ത തീരുമാനങ്ങൾ ഗുണം ചെയ്യും. സ്വാധീനമുള്ള വ്യക്തികളുടെ പിന്തുണ ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
അറിവും അനുഭവവും പ്രയോജനപ്പെടുത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
കൃത്യതയോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടും. പ്രധാനപ്പെട്ട ചുമതലകൾ വിജയകരമായി നിർവഹിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തമാകും. കൂട്ടായ പ്രവർത്തനങ്ങളിൽ മികച്ച ഫലം ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സൃഷ്ടിപരമായ ചിന്തകൾ ശ്രദ്ധ നേടും. ആത്മീയ വിഷയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. ജോലിയിൽ ഉയർച്ച നേടും. ദീർഘകാല ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates