മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും.ഏറെ നാളായി പ്രതീക്ഷിച്ച ഒരു കൂടി ക്കാഴ്ച നടക്കും. അകന്നു പോയ ബന്ധങ്ങൾ വീണ്ടും അടുക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കും. പഴയ പരിചയക്കാരെ വീണ്ടും കണ്ടുമുട്ടും. വീടുനിർമാണവു മായി ബന്ധപ്പെട്ട ഒരു ആലോചന പുരോഗമിക്കും. അതിഥികളുടെ വരവ് സന്തോഷം പകരും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.പുതിയ സ്ഥലങ്ങൾ സന്ദർശിക്കാ ൻ സാഹചര്യം ഒരുങ്ങും. പ്രതീക്ഷിച്ച മറുപടി ലഭി ക്കും. പഴയ ഒരു ആശങ്ക ഒഴിഞ്ഞുപോകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കും. ഏറെ നാളാ യി ആഗ്രഹിച്ച കാര്യം സാധിക്കും.പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.സന്തോഷകരമായ ഒരു വാർത്ത കേൾക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ആഘോഷവേളകളിൽ സജീവമായി പങ്കെടുക്കും. പുതിയ അനുഭവങ്ങൾ ലഭിക്കും. മനസ്സിൽ സൂ ക്ഷിച്ചിരുന്ന ഒരു ആഗ്രഹം നിറവേറും. പരിചയമു ള്ളവരിൽ നിന്ന് സഹകരണം ലഭിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ആശുപത്രി ചികിത്സ പൂർത്തിയാകും. പിരിഞ്ഞു പോയ ഒരാളുമായി വീണ്ടും സംസാരിക്കും.സന്തോ ഷകരമായ ഒരു വിവരം അറിയും. വരുമാനം വർ ദ്ധിക്കും.പെട്ടെന്ന് ഒരു യാത്ര തീരുമാനിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
താമസസ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അ നുകൂലമാകും. ക്ഷേത്രസന്ദർശനത്തിന് അവസ രം ലഭിക്കും. പുതിയ വാഹനം വാങ്ങാൻ തീരുമാ നിക്കും.മകളുടെ നേട്ടത്തിൽ അഭിമാനം തോന്നും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വിദേശ അവസരങ്ങൾ തേടുന്നവർക്ക് അനുകൂല സൂചനകൾ ലഭിക്കും.മംഗളകർമങ്ങളിൽ പങ്കെടു ക്കും.ദീർഘനാളായി കാത്തിരുന്ന സന്ദേശം വരും. മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടും തുടങ്ങും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പഴയ പരിചയക്കാരെ വീണ്ടും കാണും. ഒരു വിശേഷ ചടങ്ങിൽ പങ്കെടുക്കും. മനസ്സിന് സന്തോഷം നൽകുന്ന കൂടിക്കാഴ്ച നടക്കും. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. ഏറെ നാളായി കാത്തിരുന്ന കാര്യം നടക്കും. ബന്ധങ്ങളിൽ കൂടുതൽ അടുപ്പം ഉണ്ടാകും. സഹായഹസ്തങ്ങൾ ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിദേശ യാത്രയ്ക്കുള്ള ശ്രമങ്ങൾ ശക്തമാകും. പുതിയ ആളുകളുമായി പരിചയം ഉണ്ടാകും. അ ലസത ഒഴിവാക്കുക.പഴയ വിരോധങ്ങൾ അവസാ നിക്കും. സ്ഥാനകയറ്റം നേടാൻ ഇടയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
അഭിപ്രായ വ്യത്യാസങ്ങൾ മാറും. ഏറെ നാളായി കാത്തിരുന്ന കൂടിക്കാഴ്ച നടക്കും. മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സന്തോഷം പകരുന്ന ഒരു സന്ദേശം എത്തിച്ചേരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates