മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ആഗ്രഹിച്ച കാര്യങ്ങൾക്കായി മുന്നോട്ട് പോകാനുള്ള ധൈര്യം വർധിക്കും.ആളുകളുമായി നല്ല ആശയവിനിമയം നടക്കും. പുതിയ അനുഭവങ്ങൾ മനസ്സിന് ഉണർവ് നൽകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സഹകരണത്തോടെ പ്രവർത്തിച്ചാൽ കാര്യങ്ങൾ സുഗമമായി നടക്കും. ചില പ്രതീക്ഷിച്ച അവസരങ്ങൾ മുന്നിലെത്തും. കലാസംബന്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾ )
ചിന്തയിൽ പുതുമയും വ്യക്തതയും കാണിക്കും. അടുത്തവരുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കിടും. ചെറിയ യാത്രകൾ ഗുണകരമാകും. സാമ്പത്തിക നില മെച്ചപ്പെടും.
കർക്കടകം (പുണർതം¼, പൂയം, ആയില്യം)
ആശയങ്ങൾ നടപ്പിലാക്കാൻ അനുകൂല സമയം. പൊതുവേദികളിൽ നിങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാകും. ചില നല്ല വാർത്തകൾ സന്തോഷം നൽകും.വരവിലും അധികമായ ചിലവുകൾ ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നേതൃത്വഗുണങ്ങൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ആളുകളെ സ്വാധീനിക്കാൻ കഴിയും. ക ലാപരമായ രംഗങ്ങളിൽ നേട്ടം ഉണ്ടാകും.കുടുംബ ജീവിതം കൂടുതൽ ഊഷ്മളമാകും.
കന്നി (ഉത്രം ¾, അതം, ചിത്തിര ½)
മനസ്സിൽ സമാധാനവും ആത്മവിശ്വാസവും വർധി ക്കും. പഴയ ബന്ധങ്ങൾ വീണ്ടും സജീവമാകും. പ്രകൃതിയോടുള്ള അടുപ്പം കൂടുതൽ അനുഭവപ്പെ ടും. സ്വർണാഭരണങ്ങൾ സമ്പാദിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമൂഹിക ഇടപെടലുകൾ കൂടുതൽ സജീവമാകും. പുതിയ ആളുകളെ പരിചയപ്പെടും. യാത്രകൾ സന്തോഷകരമാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ സാ ധിക്കും. കൂട്ടായ്മകളിൽ നിങ്ങളുടെ അഭിപ്രായം വിലമതിക്കും. ചില ആഗ്രഹങ്ങൾ സഫലമാകും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ആത്മീയ ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം നൽ കും.യാത്രകൾ വഴി പുതിയ അനുഭവങ്ങൾ നേടും. മനസ്സിൽ ശാന്തി നിറയും.ആരോഗ്യം മെച്ചപ്പെടും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
കാര്യങ്ങൾ വ്യക്തതയോടെ മുന്നോട്ട് പോകും. ക ലാസാംസ്കാരിക രംഗങ്ങളിൽ പങ്കാളിയാകും. അ ടുത്തവരിൽ നിന്ന് പിന്തുണ ലഭിക്കും. എല്ലാ കാര്യ ങ്ങൾക്കും ഉത്സാഹം തോന്നും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്ര മിക്കും.പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. ദൂരബന്ധങ്ങൾ ഗുണകരമാകും. ഇന്ന് അല സത തോന്നാൻ സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആത്മീയതയിലേക്ക് കൂടുതൽ അടുപ്പം അനുഭവ പ്പെടും. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ നടക്കും. ചില ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.