മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ഉത്സാഹം തോന്നും. ആശയവിനിമയത്തിൽ വ്യക്തത പുലർത്താൻ കഴിയും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചിലവഴിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പരിശ്രമങ്ങൾക്ക് അനുസൃതമായ ഫലങ്ങൾ കിട്ടും. അടുത്ത സുഹൃത്തിൽ നിന്ന് സാമ്പത്തിക സഹായവും പിന്തുണയും ലഭിക്കും. ചെറിയ മാറ്റ ങ്ങൾ ജീവിതത്തിൽ പുതുമ നൽകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം¾)
ബുദ്ധിപരമായ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും ഉണ്ടാകും. യാത്രകൾ ഗുണകരമാകും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. പ്രണയത്തിന് അനുകൂലമായ സാഹചര്യമുണ്ടാകും.
കർക്കടകം (പുണർതം¼, പൂയം, ആയില്യം)
കുടുംബ കാര്യങ്ങളിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും.ആശയങ്ങൾ വിജയകരമായി നടപ്പിലാക്കാൻ കഴിയും. സൗഹൃദങ്ങൾ കൂടുതൽ ശക്തമാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കും. കുടുംബ ജീവിതം കൂടുതൽ ഊഷ്മളമാകും. ചില സമ്മാനങ്ങൾ എത്തിച്ചേരാൻ ഇടയുണ്ട്. നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ ലാഭം കിട്ടും.
കന്നി (ഉത്രം ¾, അതം, ചിത്തിര ½)
കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും ക്രമവും പുലർത്താൻ കഴിയും. ചെറിയ നേട്ടങ്ങൾ മനസ്സിൽ സന്തോഷം നിറക്കും. മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമൂഹിക ഇടപെടലുകൾ സജീവമാകും. പുതിയ ആളുകളെ പരിചയപ്പെടും. മനസ്സിൽ സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
അസുഖങ്ങൾ പൂർണമായി വിട്ടു മാറും. ഇന്നലത്തെക്കാൾ മികച്ച ഒരു ദിവസമാണ് ഇന്ന്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ കഴിയും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. ചെറു യാത്രകൾ നടത്തും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ദൂരയാത്രകൾക്ക് സാധ്യത കാണുന്നു. മന സ്സിൽ സമാധാനം അനുഭവപ്പെടും. പുതിയ അനുഭവങ്ങൾ ജീവിതത്തിൽ സന്തോഷം നൽകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കും. അടുത്തവരിൽ നിന്ന് നല്ല സഹകരണം ലഭിക്കും. കലാ സാംസ്കാരിക രംഗങ്ങളിൽ പങ്കാളിയാകും. പ്രണയാഭ്യർത്ഥന അംഗീകരിക്കപ്പെടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പലതുകൊണ്ടും മികച്ച ഒരു ദിവസമാണ് ഇന്ന്.
പുതിയ ചുമതലകൾ ഏറ്റെടുക്കും. ബന്ധുക്കളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആത്മീയ ചിന്തകൾ ശക്തമാകും. മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കും. വീട്ടിൽ സന്തോഷകരമായ ചടങ്ങുകൾ നടക്കും. തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates