daily horoscope 
Astrology

Today's Rashi Phalam may 11|ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം സാധ്യമാകാൻ വഴിയൊരുങ്ങും

ഇന്നത്തെ നക്ഷത്രഫലം – 11-5-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉയർച്ച നേടും. സാമ്പാദ്യവുമായി ബ ന്ധപ്പെട്ട ഒരു തീരുമാനം ഗുണകരമായി മാറും. ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം സാധ്യമാകാൻ വഴിയൊരുങ്ങും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കും. ബന്ധുക്കളി ൽ നിന്നുള്ള ഒരു വാർത്ത സന്തോഷം നൽകും. ചി ല പഴയ അഭിപ്രായഭിന്നതകൾ അവസാനിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആളുകളെ പരിചയപ്പെടാൻ അവസരം ലഭിക്കും. വരുമാനത്തിൽ പ്രതീക്ഷിച്ചതിലധികം നേട്ടം ലഭിച്ചേക്കാം. സുഹൃത്തുക്കളുടെ സഹായ ത്തോടെ ഒരു പ്രധാന കാര്യം പൂർത്തിയാക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ചില കാ ര്യങ്ങളിൽ ക്ഷമയോടെ മുന്നോട്ട് പോകേണ്ടിവരും. വീട്ടിൽ സമാധാന സാഹചര്യം നിലനിൽക്കും. മുട ങ്ങിയിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക രംഗങ്ങളിൽ അംഗീകാരം ലഭിക്കും. കലാപരമായ കഴിവുകൾ മറ്റുള്ളവരുടെ ശ്രദ്ധ നേടുന്നത് ഗുണം ചെയ്യും. പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ അവസരങ്ങൾ മുന്നിൽ തുറക്കും. മംഗള കരമായ ഒരു വാർത്ത കേൾക്കാൻ സാധ്യതയു ണ്ട്.എതിരാളികളുടെ നീക്കങ്ങൾ ദുർബല മാകും. പുതിയ തീരുമാനങ്ങൾ ഭാവിയിൽ ഗുണം ചെയ്യും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മനസ്സിൽ ഉണ്ടായിരുന്ന ആശങ്കകൾ കുറയും. സ് നേഹബന്ധങ്ങളിൽ തുറന്ന സമീപനം സന്തോഷം നൽകും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദൂര സ്ഥലങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ സന്തോഷം നൽകും. പുതിയ ചില പദ്ധതികൾ നടപ്പിലാക്കും. അടുത്തവരുടെ സഹായം സമയത്ത് ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ അവസരങ്ങൾ ലഭിക്കും.പ്രണയബന്ധത്തിൽ ആത്മാർത്ഥത വർധിക്കും.സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. യാത്രകൾ മനസ്സിന് ഉല്ലാസം നൽകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വീട്ടിലെ ഒരു പ്രധാന കാര്യം തീരുമാനത്തിൽ എത്തും. ജോലിയിൽ പുതിയ ചുമതലകൾ ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ഇടപെടലുകൾ കുറയും. പുതിയ പ്രണയബന്ധം ഉടലെടുക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവ സരം ലഭിക്കും. പുതിയ സൗഹൃദങ്ങൾ ജീവിത ത്തിൽ സന്തോഷം നൽകും. ഇഷ്ടപ്പെട്ട കാര്യങ്ങ ളിൽ വിജയസാധ്യത കൂടുതലായിരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ജോലിയിൽ ഉയർച്ച നേടും.വീട്ടിൽ സന്തോഷകര മായ അന്തരീക്ഷം നിലനിൽക്കും.മനസ്സിൽ പുതി യ പ്രതീക്ഷകൾ ഉദിക്കും.അടുത്ത ദിവസങ്ങളിലേ ക്ക് ഉപകാരപ്പെടുന്ന തീരുമാനങ്ങൾ എടുക്കും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, വര്‍ക്ക് ഫ്രം ഹോം തുടങ്ങണം'; പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

Weekly Rashi Phalam (May 10- May 16, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

'എവര്‍ഗ്രീന്‍' ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

'പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; സിപിഐയുടെ അവകാശമാണ്'; ബിനോയ് വിശ്വം

SCROLL FOR NEXT