Today's Horoscope in Malayalam  
Astrology

Today's Rashi Phalam may 12|മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, വീട്ടിൽ സമാധാനകരമായ അന്തരീക്ഷം

ഇന്നത്തെ നക്ഷത്രഫലം – 12-5-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സ്ഥിരത കൈവരും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. പൊതുവേ സമാധാനമുള്ള കാലമാണിത്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഓഫീസിലെ അന്തരീക്ഷം അനുകൂലമായി മാറും. ചില ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. ബന്ധുക്കളുടെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പ്രണയബന്ധത്തിൽ കൂടുതൽ ആത്മാർത്ഥത അ നുഭവപ്പെടും. സുഹൃത്തുക്കളുടെ പിന്തുണ യോടെ ഒരു പ്രധാന കാര്യം പൂർത്തിയാക്കാൻ കഴിയും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കാം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വീട്ടിൽ സമാധാനകരമായ അന്തരീക്ഷം നിലനിൽക്കും. മുടങ്ങിയിരുന്ന ചില പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കും. തീർത്ഥയാത്ര നടത്തും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കുടുംബസംഗമത്തിലോ വിവാഹചടങ്ങിലോ പ ങ്കെടുക്കാൻ അവസരം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷവാർത്ത കേൾക്കാൻ സാധ്യ തയുണ്ട്. പുതിയ തീരുമാനങ്ങൾ ഗുണകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സേവിങ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല പുരോഗതി കാണും. വിദ്യാഭ്യാസ മേഖലയിൽ പ്രവ ർത്തിക്കുന്നവർക്ക് പ്രശംസ ലഭിച്ചേക്കാം. അടു ത്തവരുടെ സഹായം സമയത്ത് ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. തീർത്ഥയാത്രയോ ദൂരയാത്രയോ നടത്താൻ അവ സരം ലഭിക്കും. മനസ്സിൽ ഉണ്ടായിരുന്ന ആശങ്ക കൾ കുറയും. വരുമാനം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ സമ യം ചെലവഴിക്കും. സാമ്പത്തികമായി പുതിയ പദ്ധ തികൾ തയ്യാറാക്കും. ചില കാര്യങ്ങളിൽ ക്ഷമ യോടെ മുന്നോട്ട് പോകേണ്ടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രണയകാര്യങ്ങളിൽ സന്തോഷകരമായ അനുഭ വങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ മനസ്സിന് ഉല്ലാ സം നൽകും. വീട്ടിൽ മംഗളകരമായ ഒരു വാർത്ത കേൾക്കാൻ സാധ്യതയുണ്ട്. വരുമാനം വർധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ പുതിയ ചുമതലകൾ ലഭിക്കാൻ സാ ധ്യതയുണ്ട്. ഒരു നേട്ടത്തിന് അംഗീകാരമോ സർട്ടി ഫിക്കറ്റോ ലഭിച്ചേക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവ സരം ലഭിക്കും. പുതിയ സൗഹൃദങ്ങൾ സന്തോഷം നൽകും. കൂട്ടായ്മകളിലും സാമൂഹിക പരിപാടിക ളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ സ മയം ചെലവഴിക്കും. ഭാവിയെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ മനസ്സിൽ ഉദിക്കും.സാമ്പത്തികമാ യി അനുകൂല സാഹചര്യം ഉണ്ടാകും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി കെ സി വേണുഗോപാല്‍ തന്നെ?; ഇരിക്കൂറില്‍ മത്സരിച്ചേക്കും

Kerala CM Selection Live: മുഖ്യമന്ത്രി കെ സി വേണുഗോപാല്‍ തന്നെ?; ഇരിക്കൂറില്‍ മത്സരിച്ചേക്കും

കോഴിക്കോടിനെ വിറപ്പിച്ച് വേനൽമഴ, ഇടിമിന്നലിൽ വീടിൻറെ ചുമർ തകർന്നു; വളർത്തു മൃഗങ്ങൾ ചത്തു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര: 'പുരുഷന്‍മാര്‍ സ്വകാര്യ ബസിനെയും സ്ത്രീകള്‍ കെഎസ്ആര്‍ടിസിയെയും മാത്രം ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകും'

സംസ്ഥാനത്ത് മദ്യവില കുറച്ചു, 50 രൂപ വരെ; നാളെ മുതല്‍ പ്രാബല്യത്തില്‍

SCROLL FOR NEXT