Rashi Phalam  
Astrology

Today's Rashi Phalam November 26 |സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ വഴിതെളിയും, സംരംഭങ്ങളിൽ പുതിയ ധാരണ

ഡോ: പി. ബി.രാജേഷ്

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):

തൊഴിൽപരമായ യാത്രകൾ ഗുണകരമായ അനുഭവങ്ങൾ നൽകും. ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നേട്ടമുണ്ടാകും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി, മൊത്തവ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):

മാധ്യമപ്രവർത്തനം, പരസ്യരംഗം, ഡിജിറ്റൽ ആശയവിനിമയം എന്നിവയിൽ പ്രവർത്തിക്കു ന്നവർക്ക് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടന്ന ഒരു കരാർ പുനരുജ്ജീവിപ്പിക്കാൻ കഴിയും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):

വീടിന്റെ അറ്റകുറ്റപ്പണികൾക്കും സ്ഥലമാറ്റത്തിനും അനുകൂലമായ തീരുമാനങ്ങളുണ്ടാകും. ഹോട്ടൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തിരക്കേറും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ആരോഗ്യപരിപാലനം, ഔഷധനിർമാണം, ലബോറട്ടറി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമു ണ്ടാകും. വായ്പ തിരിച്ചടയ്ക്കുന്നതിനോ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനോ വഴിതെളിയും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4):

സിനിമ, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളി ൽ പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധ നേടാനാകും. വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകും.പങ്കാളിത്ത സംരംഭങ്ങളിൽ പുതിയ ധാരണയിലെത്തും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട):

രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നവർ ജാഗ്രത പാലിക്കണം. ഗവേഷണം, ഔഷ ധസസ്യങ്ങൾ, പ്രകൃതിചികിത്സ തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് നേട്ടമുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):

ഉന്നതപഠനത്തിനും തൊഴിൽപരമായ പരിശീലനത്തിനും വിദേശത്തുനിന്ന് അനുകൂല മറുപടി ലഭിക്കാം. കായിക ഉപകരണങ്ങൾ, വിനോദോപാധികൾ എന്നിവയുടെ വ്യാപാരത്തിൽ മെച്ചപ്പെടും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):

ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്വങ്ങൾ വർധിക്കും.കുടുംബസ്വത്ത് സംബന്ധിച്ച ചർ ച്ചകൾ തീരുമാനത്തിലെത്തും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

സാമൂഹിക സംഘടനകളിലും സന്നദ്ധപ്രവർത്ത നങ്ങളിലും സജീവമാകാൻ അവസരം ലഭിക്കും. പുതിയ സാങ്കേതികവിദ്യകൾ തൊഴിൽരംഗത്ത് പ്രയോജനപ്പെടുത്താൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):

വിദേശബന്ധമുള്ള വ്യാപാരങ്ങളിലും ഓൺലൈ ൻ ഇടപാടുകളിലും പുരോഗതിയുണ്ടാകും. പൂർവി കസ്വത്തുമായി ബന്ധപ്പെട്ട രേഖകൾ ക്രമീകരി ക്കാൻ സാധിക്കും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധി ക്കുക.

Daily Horoscope | Today's Rashi Phalam November 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്ക് മേല്‍ വീണ്ടും തീരുവയുമായി ട്രംപ്; അധിക തീരുവ 25 ശതമാനം, 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ നിരക്ക്

കുപ്പിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി എഫ്എസ്എസ്എഐ

പാസ്പോര്‍ട്ടും വിസയും പോരാ, ഇന്ത്യയിലെത്തുന്നവര്‍ ഈ ഫോമുകള്‍ കൂടി കരുതണം, മുന്നറിയിപ്പ്

'ശബരിമല കേരളത്തില്‍, അധികാരം കേരള ഹൈക്കോടതിക്ക്'; ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന ട്രാന്‍സ്‌ജെന്‍ഡറുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മൂന്നു ടെസ്റ്റുകള്‍ പാസാകണം; ഡിസംബര്‍ മുതല്‍ മാറ്റം