

ചെന്നൈ: ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി. തമിഴ്നാട് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗവും 'സെല്‍ഫ് കോണ്‍ഫിഡന്‍സ് ട്രാന്‍സ്ജെന്‍ഡേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റി'ന്റെ സ്ഥാപക-ഡയറക്ടറുമായ അനുശ്രീയാണ് ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ശബരിമലയില്‍ തടസ്സം കൂടാതെ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഇത് ഹര്‍ജിക്കാരിയെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേയെന്നും, ഇതെങ്ങനെ പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ധര്‍മ്മാധികാരി, ജസ്റ്റിസ് ജി അരുള്‍ മുരുഗന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
'ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ളതാണ്. ഈ ഹര്‍ജി എങ്ങനെ മദ്രാസ് ഹൈക്കോടതി പരിഗണിക്കും'. കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരിക്ക് കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാവുന്നതാണ്. സമാനമായ മറ്റൊരു ഹര്‍ജി നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
2022 മുതല്‍ എല്ലാ വര്‍ഷവും താന്‍ ശബരിമല ദര്‍ശനത്തിന് എത്താറുണ്ടെന്ന് അനുശ്രീ ഹര്‍ജിയില്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ രേഖകള്‍ പരിശോധിച്ച് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവേശനം നിഷേധിച്ചതായി ഹരജിയില്‍ പറയുന്നു. അതേസമയം കേസിലെ എതിര്‍ കക്ഷികളെല്ലാം കേരളത്തില്‍ നിന്നുള്ളവരാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി നിരസിക്കുന്നതായും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates