Today's Horoscope in Malayalam 
Astrology

Today's Rashi Phalam September 02|പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും, നിക്ഷേപ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും

ഇന്നത്തെ നക്ഷത്ര ഫലം – 2-9-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തീരുമാനിച്ച കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം ലഭിക്കും. യാത്രയിൽ പുതിയ ബന്ധം ഉണ്ടാകും. ഒരു കൂടിക്കാഴ്ച വിജയകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും. വ്യാപാരത്തിൽ പുതിയ ഇടപാടുകൾക്ക് തുടക്കമാകും. പണം സംബന്ധിച്ച തടസ്സങ്ങൾ മാറും. കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ മികച്ച പുരോഗതി ഉണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമാകും. പുതിയൊരു അവസരം തേടിയെത്തും. യാത്രയിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നിലവിലുള്ള പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്തും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തും. വിവാഹാലോചനകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകും.

ചിങ്ങം (മകം,പൂരം,ഉത്രം ¼)

പ്രധാനപ്പെട്ട ഒരു കാര്യത്തിൽ വിജയം നേടും. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. നിക്ഷേപ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. ദൂര യാത്രയ്ക്ക് അവസരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഏറ്റെടുത്ത ജോലികൾ സമയത്ത് പൂർത്തിയാക്കും. മേലധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും. സാമ്പത്തികമായി നല്ലൊരു മാറ്റം പ്രതീക്ഷിക്കാം. പരീക്ഷാഫലം അനുകൂലമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ ബന്ധങ്ങൾ ഗുണകരമാകും. വ്യാപാരത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഇടപാടുകൾ ലഭിക്കും. കുടുംബത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കും. വിലപിടിപ്പുള്ള സാധനം വാങ്ങും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

തടസ്സപ്പെട്ടിരുന്ന ഒരു പദ്ധതി വീണ്ടും ആരംഭിക്കും. സാമ്പത്തിക ബാധ്യതകളിൽ ആശ്വാസം ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശത്തുനിന്നോ ദൂരസ്ഥലത്തു നിന്നോ നല്ല വാർത്ത ലഭിക്കും. പുതിയ പഠനാവസരം ലഭിക്കും. യാത്രയ്ക്കിടെ പ്രധാനപ്പെട്ട ഒരാളെ പരിചയപ്പെടും. ധനവരവ് വർധിക്കാൻ സാധ്യതയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രധാനപ്പെട്ട രേഖകളും കരാറുകളും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക. വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മുന്നോട്ട് പോകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഔദ്യോഗിക രംഗത്ത് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തിന്റെ സഹായത്തോടെ ഒരു അവസരം ലഭിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല പുരോഗതി ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആഗ്രഹിച്ചിരുന്ന ഒരു കാര്യം യാഥാർഥ്യമാകാൻ തുടങ്ങും. സാമ്പത്തികമായി ഗുണകരമായ ഇടപാട് നടക്കും. അപ്രതീക്ഷിതമായി ഒരു സമ്മാനമോ ധന ലാഭമോ ലഭിക്കാൻ സാധ്യതയുണ്ട്.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 19 | പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുക, അനാവശ്യ വാഗ്ദാനം വേണ്ട

Weekly horoscope (October 18- October 24, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍