നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

മുംബൈ ജുഹു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം
Tiger Shroff
Tiger Shroff
Updated on: 
1 min read

മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷറോഫിന് നേരെ മുംബൈ ജുഹുവില്‍ വെടിവയ്പ്പ്. ഞായറാഴ്ച വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്.  ആക്രമണത്തില്‍ താരം പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവയ്പ്പില്‍ താരത്തിന്റെ കാര്‍ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഡിസിപി മോഹിത് ഗാര്‍ഗ് വെടിവയ്പ്പ് സ്ഥിരീകരിച്ചു. ടൈഗര്‍ ഷറോഫ് സുരക്ഷിതനാണെന്നും അദ്ദേഹത്തിന് വെടിവയ്പ്പില്‍ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ ഡ്രൈവറെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശം വളയുകയും വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നോ, ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ വിദേശത്തുള്ള ഗ്യാങ്സ്റ്റർമാരായ അനിൽ പണ്ഡിറ്റും ഹർമാൻ സന്ധുവും സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tiger Shroff
രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍
Tiger Shroff
രാഷ്ട്രീയ സംഘര്‍ഷം: ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം
Tiger Shroff
ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
Summary

Three Men Open Fire At Tiger Shroff In Mumbai's Juhu, Driver Injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com