രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

നടനോട് ഒക്ടോബര്‍ 28നകം രാജ്യം വിടാനാണ് എഫ്ആര്‍ആര്‍ഒ ആവശ്യപ്പെട്ടിരിക്കുന്നത്
imran khan
Actor Imran Khan To Challenge 'Leave India' Order In Bombay High Court
Updated on: 
1 min read

മുംബൈ: ഇന്ത്യ വിട്ടുപോകണമെന്ന ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ (എഫ്ആര്‍ആര്‍ഒ) ഉത്തരവിനെതിരെ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ നിയമനടപടി ആരംഭിച്ചു. ഉത്തരവിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ മേമന്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അമേരിക്കന്‍ പൗരനും ഒസിഐ കാര്‍ഡ് ഉടമയുമായ നടനോട് ഒക്ടോബര്‍ 28നകം രാജ്യം വിടാനാണ് എഫ്ആര്‍ആര്‍ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുംബൈയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാനെതിരെ നടപടിയുണ്ടായത്. പ്രതിഷേധത്തില്‍ പങ്കെടുത്ത വിവരം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമേരിക്കന്‍ പൗരനായ ഒരാള്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

തുടര്‍ന്ന് പോലീസ് പരാതി എഫ്ആര്‍ആര്‍ഒക്ക് കൈമാറുകയും, ഒസിഐ കാര്‍ഡ് ഉണ്ടെങ്കിലും ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്ന് കാട്ടി നടന് രാജ്യം വിടാനുള്ള നോട്ടീസ് നല്‍കുകയുമായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025ലെ സെപ്ഷന്‍ 7 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിദേശികളുടെ പ്രവേശനം, പുറത്തുപോകല്‍, താമസം എന്നിവ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.

അതേസമയം, നടനെതിരെ എടുത്ത നടപടിക്കെതിരെ സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്ര ഘടകം അധ്യക്ഷന്‍ അബു ആസ്മി രംഗത്തെത്തി. നടപടി തെറ്റാണെന്നും ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തം മുന്‍ഗാമികളുടെ നാടുമായുള്ള ആത്മബന്ധം പൗരത്വം മാറ്റിയതുകൊണ്ട് ഇല്ലാതാകില്ലെന്നും, സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ ഇമ്രാന്‍ ഖാനും പങ്കാളിയായ ലേഖ വാഷിംഗ്ടന്‍, കസിന്‍ സെയ്ന്‍ മേരി ഖാന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു. താന്‍ ഒരു പൗരന്‍ എന്ന നിലയിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും എന്തിനാണ് തടയുന്നതെന്ന് അറിയാനാണ് എത്തിയതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

imran khan
നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി
imran khan
മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി
imran khan
കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി
Summary

Actor Imran Khan To Challenge 'Leave India' Order In Bombay High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com