മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

പൊലീസ് വാഹനത്തില്‍ നിന്നുള്ള സെല്‍ഫിയും ഇമ്രാന്‍ ഖാന്‍ പങ്കുവച്ചിട്ടുണ്ട്.
Imran Khan
Imran Khan
Updated on: 
1 min read

മുംബൈ: ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മുംബൈയിലും പ്രതിഷേധ പ്രകടനം. സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ നാനൂറോളം പേരെയാണ് മുംബൈയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് കാന്ത്രി മൈതാനത്തെ സിജെപി പ്രതിഷേധത്തിന്റെ സമരവേദിയിലെത്തിയതിന് പിന്നാലെയാണ് നടന്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ പ്രതിഷേധാഗ്നി ആളിക്കത്തുമ്പോള്‍, മുംബൈയിലും സമരം ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടി. പൊലീസ് വാഹനത്തില്‍ നിന്നുള്ള സെല്‍ഫിയും ഇമ്രാന്‍ ഖാന്‍ പങ്കുവച്ചിട്ടുണ്ട്.

ഭാര്യയും നടിയുമായ ലേഖ വാഷിങ്ടണ്‍, നടിയും സഹോദരിയുമായ സെയ്ന്‍ മേരി എന്നിവരും ഇമ്രാനൊപ്പം കസ്റ്റഡിയിലായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ട് മുമ്പ് ഇമ്രാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പൗരന്‍ എന്ന നിലയിലാണ് ഇവിടെ എത്തിയത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം എന്തുകൊണ്ടാണ് തടയപ്പെടുന്നത്? പൗരന്മാരുടെ ശബ്ദം എന്തുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെടുന്നത് എന്ന് നേരിട്ട് കാണാനാണ് താന്‍ വന്നതെന്നാണ് ഇമ്രാന്‍ പറഞ്ഞത്.

അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ നിരവധി പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റആണ, എംഎ ബേബി, പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, കെകെ ശൈലജ, ബൃന്ദാ കാരാട്ട്, ഐഷ ഘോഷ്, നേഹ ബോറ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Imran Khan
'എന്റെ അച്ഛന്‍ മരിച്ചിട്ടില്ലെന്ന കമന്റ് വേദനിപ്പിച്ചു; നിനക്കെങ്ങനെ അറിയാം, എന്നോട് ചോദിക്കൂ'; തുറന്നടിച്ച് അഞ്ജലി
Imran Khan
'പ്രേക്ഷകരിലാണ് വിശ്വാസം'; ഒറ്റവരിയില്‍ സൈബറാക്രമണങ്ങളുടെ മുനയൊടിച്ച് കാര്‍ത്തിക് സുബ്ബരാജ്
Imran Khan
രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍
Summary

Imran Khan detained in Mumbai as he takes a part in a protest in support of CJP Protest at Jantar Mantar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com