Daily Horoscope 
Astrology

Today's Rashi Phalam April 19| സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണം; പുതിയ ബന്ധങ്ങൾ രൂപപ്പെടാൻ സാധ്യത

ഇന്നത്തെ നക്ഷത്രഫലം – 19-4-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം കൂടുതൽ പ്രകടമാകും. പ്രധാനപ്പെട്ട കാര്യങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യും. സാമ്പത്തിക രംഗത്ത് ഗണ്യമായ പുരോഗതി കൈവരും.

ഇടവം (കാർത്തിക 2/4, രോഹിണി, മകയിരം ½)

പരിചയസമ്പന്നരുടെ നിർദ്ദേശങ്ങൾ ഗുണകരമാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്ത ണം. തൊഴിൽ രംഗത്ത് മുന്നേറ്റം കൈവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

കാര്യങ്ങൾ ആസൂത്രിതമായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയും. ആശയവിനിമയം ഗുണകരമാകും. പുതിയ ബന്ധങ്ങൾ രൂപപ്പെടാൻ ഇടയുണ്ട്. യാത്രകൾക്ക് സാധ്യതയുണ്ട്.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ധനകാര്യ ഇടപാടുകളിൽ ജാഗ്രത പാലിക്കണം. തീരുമാനങ്ങൾ എടുക്കുമ്പോൾ ക്ഷമയും സഹനവും പുലർത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പരിശ്രമത്തിന് യോജിച്ച ഫലം ലഭിക്കും. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും.സാമൂഹിക രംഗത്ത് അംഗീകാരം നേടും.പുതിയ അവസരങ്ങൾ ലഭിക്കും.കുടുംബത്തിൽ സമാധാനം നിലനിൽക്കും.

കന്നി (ഉത്രം 2/4, അത്തം, ചിത്തിര ½)

തൊഴിൽ രംഗത്ത് പുരോഗതി കൈവരും. ദീർഘ കാല പദ്ധതികൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ സമയം.കൂടുതൽ ഉത്തരവാദിത്തങ്ങ ൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സാമ്പത്തിക പുരോഗതി കൈവരും. നിർണായക വിഷയങ്ങളിൽ വ്യക്തത കൈവരും. ബന്ധങ്ങളിൽ സൗഹൃദം വർധിക്കും. ജോലിയിൽ ഉയർച്ച നേടും. പുതിയ അവസരങ്ങൾ ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ധൈര്യവും ആത്മവിശ്വാസവും ലക്ഷ്യസാധനത്തിന് സഹായകരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. തൊഴിൽ രംഗത്ത് പുരോഗതി കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ആവശ്യമാണ്. ആശയ വിനിമയത്തിൽ ശ്രദ്ധ വേണം. ബന്ധങ്ങളിൽ ക്ഷമയും സഹനവും ഗുണകരമാകും.

മകരം (ഉത്രാടം 2/4, തിരുവോണം, അവിട്ടം ½)

ആസൂത്രിതമായ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കും. ജോലിയിൽ ഉയർച്ച നേടും. പുതിയ അവസരങ്ങൾ ലഭിക്കും.കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും.

കുംഭം (അവിട്ടം 2/4, ചതയം, പൂരുരുട്ടാതി ¾)

പഠനകാര്യങ്ങളിൽ നേട്ടം കൈവരും. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സാമ്പത്തിക കാര്യങ്ങളി ൽ മുന്നേറ്റം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധാർമ്മിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ശ്രമങ്ങൾക്ക് മികച്ച ഫലം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ബന്ധങ്ങളിൽ സന്തോഷം വർധി ക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

Daily Horoscope: Today's Rashi Phalam April 19

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'; രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

നിരാശപ്പെടുത്തി സഞ്ജുവും ചെന്നൈയും; പൊരുതി ജയിച്ച് ഹൈദരാബാദ്; ടേബിളിലും മുന്നേറ്റം

വലിയ തുക കൈവശം ഉണ്ടോ?, എസ്ടിപിയില്‍ നിക്ഷേപിക്കാം; അറിയാം നേട്ടങ്ങളും കോട്ടങ്ങളും?

ടിസിഎസിലെ മതപരിവര്‍ത്തന കേസ്; നിദാ ഖാന്‍ ബന്ധുവിനൊപ്പമെന്ന് ഭര്‍ത്താവ്, വീട് പൂട്ടിയ നിലയില്‍, ഒളിവില്‍ തന്നെ

'മരണം നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു? സഹിക്കാന്‍ കഴിയുന്നില്ല'; വിങ്ങലോടെ ദീപ ജയന്‍

SCROLL FOR NEXT