Daily Horoscope 
Astrology

Today's Rashi Phalam August 14 | പുതിയ അവസരങ്ങൾക്ക് സാധ്യത, യാത്രകൾ സന്തോഷകരമാകും

ഇന്നത്തെ നക്ഷത്രഫലം – 14-08-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ ഉത്സാഹകരമായ പുരോഗതി കൈവരും. പുതിയ പദ്ധതികൾ ആലോചിക്കാൻ അനുയോജ്യമായ ദിനമാണ്. സുഹൃത്തുക്കളുമായി നടത്തുന്ന ചർച്ചകൾ ഗുണകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഉത്തരവാദിത്തങ്ങൾ വർധിക്കാനിടയുണ്ട്. യാത്രകൾ അനുകൂലമായി മുന്നേറും. മുതിർന്നവരുടെ നിർദ്ദേശങ്ങൾ പ്രയോജനപ്പെടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് നല്ലതാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വ്യാപാരപരമായ കാര്യങ്ങളിൽ ചെറിയ നേട്ടങ്ങൾ ലഭിക്കും. ആശയവിനിമയത്തിൽ വ്യക്തത പാലിക്കുന്നത് ഗുണകരമാണ്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും സജീവമാകും. ജോലിയിൽ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. അടുത്തവരുമായി സന്തോഷകരമായ സമയം ചെലവിടും. സാമ്പത്തിക നില മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ആത്മവിശ്വാസം വർധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ക്രമബദ്ധമായ പ്രവർത്തനം വിജയത്തിലേക്ക് നയിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ദീർഘകാല പദ്ധതികൾക്കു തുടക്കം കുറിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമൂഹിക ഇടപെടലുകൾ വർധിക്കും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും. യാത്രകൾ സന്തോഷകരമാകും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരാം. ജോലിയിൽ മെച്ചപ്പെട്ട പുരോഗതി കാണും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല ദി നമാണ്. വാക്കുതർക്കങ്ങൾ ഒഴിവാക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. പഠനപരമായ കാര്യങ്ങളിൽ സന്തോഷകരമായ വാർത്ത ലഭിക്കും. പുതിയ ആളുകളുമായി പരിചയം സ്ഥാപിക്കാൻ അവസരം ലഭിക്കും. വരുമാനം മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ സ്ഥിരതയും പുരോഗതിയും കൈവരും. വാഹനകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. സുഹൃത്തുക്കളുമായി നടത്തുന്ന പദ്ധതികൾ വിജയകരമാകും. ചെലവുകൾ നിയന്ത്രിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. തൊഴിൽ അനുകൂല വാർത്ത കേൾക്കും. സാമൂഹിക അംഗീകാരം വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. അടുത്തവരുമായി സന്തോഷകരമായ സംഭാഷണങ്ങൾ നടക്കും. മുടങ്ങിയ പണമിടപാടുകൾ അനുകൂലമായി തീരാൻ സാധ്യതയുണ്ട്.

Daily Horoscope Today's Rashi Phalam August 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടഞ്ഞതില്‍ പ്രതിഷേധം; വിവാദമായതോടെ തിരുത്തി ബാര്‍ കൗണ്‍സില്‍

പനി ബാധിച്ച് എത്തി; യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം