horoscope 
Astrology

Today's Rashi Phalam August 18|തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 18-08-2026 ഡോ: പി.ബി. രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടു ക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും. പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണകരമാകും. യാത്രയിൽ പ്രതീക്ഷിച്ച കാര്യം സാധ്യമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. കാത്തിരുന്ന ഒരു വാർത്ത ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ വിജയം നേടും. സുഹൃത്തുക്കളുടെ സഹകരണം പ്രയോജനപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചർച്ചകൾ വിജയകരമാകും. യാത്ര യുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയു ണ്ടാകും. വരുമാനം വർധിക്കാൻ ഇടയാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

മുടങ്ങിക്കിടന്ന ഒരു ജോലി പൂർത്തിയാക്കാൻ ക ഴിയും.ഔദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും. തുടർന്നുവന്ന ചർച്ചകൾ പൂർത്തിയാക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക രംഗത്ത് പുതിയ ബന്ധങ്ങൾ രൂപപ്പെ ടും. പ്രണയകാര്യങ്ങളിൽ സന്തോഷ കരമായ അ നുഭവമുണ്ടാകും. വ്യാപാരത്തിൽ പുതിയ സാധ്യ തകൾ തെളിയും. ആഗ്രഹിച്ച കാര്യം നേടാനാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ അധിക ചുമതലകൾ ലഭിക്കും.സാമ്പ ത്തികമായി നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്.പരീ ക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സമ യമാണ്.ദൂരെയുള്ള ഒരു വ്യക്തി സഹായം നൽ കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തെളിയും. പഴയ ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സാമ്പ ത്തിക ഇടപാടുകൾ ഗുണകരമാകും. പ്രധാനപ്പെട്ട ഒരു ക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ പദ്ധതികൾക്ക് തുടക്കമിടാൻ കഴിയും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭി ക്കും. ധനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ദൂരയാത്രയ്ക്ക് അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

അപ്രതീക്ഷിതമായി ഒരു നല്ല അവസരം ലഭിക്കും. വ്യാപാരത്തിൽ പുതിയ കരാർ ലഭിക്കാൻ സാധ്യത യുണ്ട്. ബന്ധങ്ങളിൽ ഉണ്ടായിരുന്ന തെറ്റിദ്ധാര ണകൾ മാറും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രധാനപ്പെട്ട ജോലികൾ സമയത്ത് പൂർത്തിയാ ക്കും. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരു മാനം ഉണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട കാ ര്യങ്ങൾ വിജയകരമാകും. വരുമാനം മെച്ചപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. പുതിയ പദ്ധതികളിൽ പങ്കാളിയാകാൻ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടാകും. സുഹൃത്തുക്കളെ കണ്ടുമുട്ടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭി ക്കും. പ്രധാനപ്പെട്ട ഒരു ഇടപാട് വിജയകരമായി പൂ ർത്തിയാക്കും. യാത്രയിൽ ഗുണകരമായ അനുഭ വങ്ങൾ ഉണ്ടാകും.ആഗ്രഹങ്ങൾ സഫലമാകും.

Daily Horoscope Today's Rashi Phalam August 18

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി