Daily Horoscope  
Astrology

പ്രണയ ബന്ധങ്ങൾ ദൃഢമാകും, പുതിയ വരുമാന മാർഗം തുറക്കും

ഇന്നത്തെ നക്ഷത്രഫലം – 17-07-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഔദ്യോഗിക കാര്യങ്ങളിൽ പുരോഗതി പ്രകടമാകും. പുതിയ ബന്ധങ്ങൾ രൂപപ്പെടും. ആത്മവിശ്വാസം വർധിക്കും. യാത്രകളിൽ നേട്ടം കൈവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും..

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക നേട്ടം കൈവരും. വ്യാപാര ഇടപാടുകൾ ലാഭകരമാകും. പുതിയ പദ്ധതികൾ ആരംഭിക്കും. പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടും. സുഹൃത്തുക്കളുടെ പിന്തുണ വർധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചർച്ചകൾ വിജയകരമായി അവസാനിക്കും. പഠനത്തിലും എഴുത്തിലും മികവ് തെളിയും. പുതിയ ആശയങ്ങൾ അംഗീകരിക്കപ്പെടും. ഔദ്യോഗിക രംഗത്ത് പ്രശംസ ലഭിക്കും. യാത്രകൾ ഗുണം ചെയ്യും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാകും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മത്സരങ്ങളിൽ മേൽക്കൈ നേടും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. പൊതുരംഗത്ത് അംഗീകാരം വർധിക്കും. പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടക്കും. വരുമാന വർധന ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചെലവുകൾ നിയന്ത്രണത്തിലാകും. പുതിയ സഹകരണങ്ങൾ രൂപപ്പെടും. ജോലികൾ സമയബന്ധിതമായി പൂർത്തിയാകും. സാമ്പത്തിക നില മെച്ചപ്പെടും പ്രതീക്ഷിച്ച സഹായം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ ആശയങ്ങൾ വിജയത്തിലേക്ക് നയിക്കും. സൗഹൃദങ്ങൾ കൂടുതൽ ദൃഢമാകും. സാമൂഹിക രംഗത്ത് സ്വാധീനം വർധിക്കും. പ്രധാന ചർച്ചകൾ അനുകൂലമാകും. യാത്രകൾ നേട്ടം നൽകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

അപൂർണമായ കാര്യങ്ങൾ പൂർത്തിയാകും. പുതിയ കരാറുകൾ ഗുണം ചെയ്യും. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരും. സ്വാധീനം വർധിക്കും. ധന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ വരുമാന മാർഗം തുറക്കും. മത്സരപരീക്ഷകളിൽ അനുകൂല സൂചനകൾ ലഭിക്കും. പ്രണയ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. നാളുകളായുള്ള ആഗ്രഹം സഫലമാകും. യാത്ര ഗുണകരമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടിശ്ശിക തുക ലഭിക്കും. ഔദ്യോഗിക കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാകും. പുതിയ ചുമതലക ൾ ഏറ്റെടുക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ആരോഗ്യം തൃപ്തികരമാണ്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. വ്യാപാരത്തിൽ മികച്ച പുരോഗതി രേഖപ്പെടുത്തും. പ്രധാന തീരു മാനങ്ങൾ ഗുണം ചെയ്യും. യാത്രകൾ അനുകൂല മാകും. വരുമാനം വർധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ പ്രവർത്തനങ്ങൾ ശ്രദ്ധ നേടും. ധനലാഭം ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാകും. പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടും. ജീവിതത്തിൽ മുന്നേറ്റം പ്രകടമാകും.

Daily Horoscope Today's Rashi Phalam July 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്പെയിനോ അർജന്റീനയോ?', ലോകം 'കൂലങ്കുഷ' ഫുട്ബോൾ ചിന്തയിലാണ്...!

ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച് ഓടി; വളഞ്ഞിട്ട് പിടികൂടി പൊലീസ്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടറാമിന് മാറ്റം; പ്രശാന്ത് യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി

ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തു; കാസര്‍കോട് ഗവ.കോളജില്‍ 13പേരെ സസ്‌പെന്‍ഡ് ചെയ്തു

അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിനിടെ കറന്റ് പോയി; കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍