daily horoscope 
Astrology

Today's Rashi Phalam July 19 | വ്യാപാരത്തിൽ ലാഭം വർധിക്കും, ഉന്നത വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും

ഇന്നത്തെ നക്ഷത്രഫലം – 19-07-2026

Author : ഡോ: പി. ബി.രാജേഷ്
Edited By : Joice Daniel

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പൂർത്തിയാ ക്കും. പുതിയ വരുമാനസാധ്യതകൾ തെളിയും. ഉദ്യോഗസ്ഥരിൽ നിന്ന് അനുകൂല സമീപനം ലഭിക്കും. ദീർഘകാല ലക്ഷ്യങ്ങളിലേക്ക് മുന്നേറും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരത്തിൽ പ്രതീക്ഷിച്ചതിലും മികച്ച നേട്ടം കൈവരും. യാത്രകൾ പ്രയോജനകരമായി മാറും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ച നടക്കും. ആഗ്രഹിച്ച വാർത്ത എത്തിച്ചേരും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

തീരുമാനങ്ങളിൽ വ്യക്തത പുലർത്തും. പഠനത്തിലും പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ് ക്കും. പുതിയ ബന്ധങ്ങൾ ഭാവിയിൽ ഗുണം ചെ യ്യും.രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കൈവരും. വിലപ്പെട്ട ഉപദേശം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും.പുതിയ പദ്ധതികൾ ആരംഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കലാരംഗത്ത് അംഗീകാരം നേടും. മത്സരങ്ങളിൽ മികച്ച വിജയം കൈവരും. പുതിയ ചുമതലകൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. പൊതുരംഗത്ത് പ്രശംസയും അംഗീകാരവും ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പണമിടപാടുകളിൽ കൃത്യത പാലിക്കുക. സഹ പ്രവർത്തകരുടെ പിന്തുണ ലഭിക്കും. യാത്രകൾ പുതിയ അനുഭവങ്ങൾ സമ്മാനിക്കും. പ്രധാന ചർച്ചകളിൽ അനുകൂല തീരുമാനം കൈവരും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിത്ത സംരംഭങ്ങളിൽ നേട്ടം കൈവരും. പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകും. വാഹനം സംബന്ധിച്ച ആഗ്രഹം സഫലമാകും. പുതിയ അവസരങ്ങൾ ജീവിതത്തിൽ മാറ്റം വരുത്തും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

നിയമപരമായ കാര്യങ്ങളിൽ അനുകൂല പുരോഗതി ഉണ്ടാകും. ചെലവുകൾ നിയന്ത്രണവിധേയമാ ക്കാൻ കഴിയും. പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഉന്നത സഹായം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

തൊഴിൽരംഗത്ത് മികച്ച മുന്നേറ്റം കൈവരും. മത്സരപരീക്ഷകളിൽ അനുകൂല ഫലം ലഭിക്കും. ദൂരയാത്രകൾ ഗുണകരമായി മാറും. ആലോചിച്ച പദ്ധതി വിജയത്തിലേക്ക് എത്തിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഉദ്യോഗത്തിൽ അംഗീകാരവും ഉത്തരവാദിത്തവും വർധിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറ ക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടം കൈവരും. അഭിമുഖങ്ങളിൽ വിജയം നേടും. സുഹൃത്തുക്കളുടെ സഹായം പ്രയോജനപ്പെടും. പുതിയ തീരുമാനങ്ങൾ ഭാവിക്ക് ഗുണകരമാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

വ്യാപാരത്തിൽ ലാഭം വർധിക്കും. ഉന്നത വ്യക്തിക ളുമായി കൂടിക്കാഴ്ച നടത്തും. ദീർഘകാല ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ അവസരം ലഭിക്കും. സാമൂഹിക രംഗത്ത് പ്രശസ്തി വർധിക്കും.

Daily Horoscope Today's Rashi Phalam July 19

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകപ്പ് ഫൈനല്‍ കാണാം; സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ് ?; തിരിച്ചടിച്ച് സുകുമാരന്‍ നായര്‍

'ഒരാൾ നശിച്ചു പോകാനും റിയാലിറ്റി ഷോ ധാരാളമാണ്; നമ്മുടെ വഴിയെന്താണെന്ന് കണ്ടുപിടിച്ച് പോവുക'

ആഗോള ഡിജിറ്റൽ ലോകത്തെ നിശ്ചലമാക്കി ഫേസ്ബുക്ക് ഔട്ടേജ്; ലോഗിൻ ചെയ്യാനാകാതെ ദശലക്ഷങ്ങൾ

എവിടെയായാലും ഏകാധിപതികള്‍ തകരും, 'സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ'; എന്‍എസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാര്‍