മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയ പദ്ധതികൾ ആരംഭിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. ദീർഘകാലമായി ആഗ്രഹിച്ച ഒരു കാര്യം സഫലമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വ്യാപാര രംഗത്ത് അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. യാത്രകൾ ഗുണകരമാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പുതിയ ആളു കളുമായി പരിചയം സ്ഥാപിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഭൂമി സംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വ്യാപാര ഇടപാടുകൾ ലാഭകരമാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യ പ്രശ്നങ്ങളില്ല.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
കൃഷിയിൽ നിന്ന് നേട്ടം ലഭിക്കും. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ധനപരമായ സ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വിദേശ ബന്ധങ്ങളിൽ നിന്ന് ഗുണം ലഭിക്കും. പങ്കാളിത്ത സംരംഭങ്ങൾ വിജയകരമാകും. മക്കളുടെ കാര്യത്തിൽ സന്തോഷകരമായ വാർത്ത ലഭിക്കും. സാമ്പത്തിക പുരോഗതി നേടും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ബിസിനസ്സിൽ നിന്നുള്ള വരുമാനം വർധിക്കും. മേ ലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. പ്രൊഫഷണൽ രംഗത്ത് അംഗീകാരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ജോലിയിൽ ഉയർച്ച നേടും. യാത്ര പ്രയോജനം ചെയ്യും കുടുംബത്തിന്റെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പണം സംബന്ധമായ കാര്യങ്ങൾ അനുകൂലമാകും. നിക്ഷേപങ്ങൾ ഗുണകരമായി മാറും. അംഗീകാരം ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ ഇടയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വ്യാപാരത്തിൽ പുതിയ സാധ്യതകൾ തെളിയും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ ജോലിയിൽ പ്രവേശിക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുണ്യകർമ്മങ്ങളിൽ പങ്കെടു ക്കാൻ അവസരം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates