മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്; നഴ്സ്, തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്...

സ്റ്റാഫ് നഴ്സ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, സിസ്റ്റം അനലിസ്റ്റ് ട്രെയിനി,റസിഡന്റ് ഫാർമസിസ്റ്റ് തസ്തികകളിൽ ആയി 20 ഒഴിവുകളാണ് ഉള്ളത്.
The Malabar Cancer Centre job 2026
Malabar Cancer Centre (MCC) has invited applications for recruitment to various posts.AI IAMAGE
Edited By:
Updated on: 
1 min read

മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സ്റ്റാഫ് നഴ്സ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, സിസ്റ്റം അനലിസ്റ്റ് ട്രെയിനി,റസിഡന്റ് ഫാർമസിസ്റ്റ് തസ്തികകളിൽ ആയി 20 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 05.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

The Malabar Cancer Centre job 2026
RGCB: രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവുകൾ

ഒഴിവുകളും ശമ്പള വിവരങ്ങളും

1. സ്റ്റാഫ് നഴ്സ് -10 ഒഴിവുകൾ

ശമ്പളം: 32,550 രൂപ

പ്രായം: 40 വയസ്സിൽ താഴെ

യോഗ്യത: GNM (3 വർഷത്തെ പ്രവൃത്തിപരിചയം) അല്ലെങ്കിൽ BSc Nursing (2 വർഷത്തെ പ്രവൃത്തിപരിചയം). കുറഞ്ഞത് 200 ബെഡ്ഡുകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രവൃത്തിപരിചയമാണ് വേണ്ടത് (കാൻസർ ചികിത്സാ വിഭാഗം അഭികാമ്യം). കേരള നഴ്സിങ് കൗൺസിൽ (KNMC) രജിസ്ട്രേഷനും കംപ്യുട്ടർ അറിവും ഉണ്ടായിരിക്കണം.

2. ഒക്യുപേഷണൽ തെറാപ്പിസ്റ്റ് - 1 ഒഴിവ്

ശമ്പളം: 37,800 രൂപ

പ്രായം: 40 വയസ്സിൽ താഴെ

യോഗ്യത: Bachelor in Occupational Therapy (BOT). പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

The Malabar Cancer Centre job 2026
ഏഴാം ക്ലാസ് മതി... സ്പോർട്സ് സ്കൂളുകളിൽ ജോലി നേടാം; വാർഡൻ മുതൽ ഡോബി വരെ നിരവധി ഒഴിവുകൾ

3. അസിസ്റ്റന്റ് ഫാർമസിസ്റ്റ് - 1 ഒഴിവ്

ശമ്പളം: 22,110ർ രൂപ

പ്രായം: 40 വയസ്സിൽ താഴെ

യോഗ്യത: D.Pharm അല്ലെങ്കിൽ B.Pharm. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഹോസ്പിറ്റൽ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

4. റസിഡന്റ് സ്റ്റാഫ് നഴ്സ് - 4 ഒഴിവുകൾ

ശമ്പളം: 22,000 രൂപ

പ്രായം: 30 വയസ്സിൽ താഴെ

യോഗ്യത: BSc Nursing / GNM / Post Basic Diploma in Oncology Nursing ഒപ്പം കേരള നഴ്സിങ് കൗൺസിൽ (KNMC) രജിസ്ട്രേഷൻ.

The Malabar Cancer Centre job 2026
പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

5. സിസ്റ്റം അനലിസ്റ്റ് ട്രെയിനി 1 ഒഴിവ്

ശമ്പളം: 19,800 രൂപ

പ്രായം: 30 വയസ്സിൽ താഴെ

യോഗ്യത: റെഗുലർ സ്ട്രീമിൽ പാസ്സായ MCA അല്ലെങ്കിൽ M.Sc Computer Science.

6. റസിഡന്റ് ഫാർമസിസ്റ്റ് - 3 ഒഴിവുകൾ

ശമ്പളം: ഡിപ്ലോമ ഉള്ളവർക്ക് 16,500 രൂപ , ബിരുദധാരികൾക്ക് 18,700 രൂപ.

പ്രായം: 30 വയസ്സിൽ താഴെ

യോഗ്യത: D.Pharm അല്ലെങ്കിൽ B.Pharm.

The Malabar Cancer Centre job 2026
നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർമാർക്ക് അവസരം

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ മലബാർ കാൻസർ സെന്റർ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എംസിസി ഓൺലൈൻ പോർട്ടൽ വഴിയോ ഓൺലൈനായി മാത്രമേ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.mcconline.in/MCCONLINEAPP/notif_141.pdf

Summary

Malabar Cancer Centre (MCC) has invited applications for recruitment to various posts.

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com