പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കുക, സേവനങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്നിവയാണ് പ്രമോട്ടർമാരുടെ പ്രധാന ചുമതല.
State Scheduled Castes Development Department jobs 2026
Applications have been invited for recruitment to 1,216 vacancies for the post of 'Promoter' under the State Scheduled Castes Development Department.Ai image
Edited By:
Updated on: 
2 min read

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രമോട്ടർ തസ്തികയിലെ 1,216 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകര്‍ പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടവരും, പ്ലസ് ടു (Plus Two) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ ആയിരിക്കണം.

പരമാവധി രണ്ട് വർഷമാണ് സേവന കാലയളവ്. ആദ്യ ഒരു വർഷത്തെ സേവനം തൃപ്തികരമാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർബന്ധിത പരിശീലനം നൽകുന്നതാണ്.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

State Scheduled Castes Development Department jobs 2026
പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള യോഗ്യരായ പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിലേക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 11,000 രൂപയാണ്.‌ വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കുക, സേവനങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്നിവയാണ് പ്രമോട്ടർമാരുടെ പ്രധാന ചുമതല.

State Scheduled Castes Development Department jobs 2026
ഡിഗ്രി ഉണ്ടോ? ജപ്പാനിലേക്ക് JET വഴി പറക്കാം; 24 ലക്ഷം ശമ്പളം, ഇന്ത്യക്കാർക്ക് അവസരം, അവസാന തീയതി ഒക്ടോബർ 30

ജില്ല തിരിച്ചുള്ള ഒഴിവുകൾ

  • തിരുവനന്തപുരം – 90

  • കൊല്ലം – 84

  • പത്തനംതിട്ട – 64

  • ആലപ്പുഴ – 88

  • കോട്ടയം – 87

  • ഇടുക്കി – 56

State Scheduled Castes Development Department jobs 2026
പുരാവസ്തു വകുപ്പിന്റെ കീഴിൽ നിയമനം നേടാം; ഓഫീസ് അറ്റൻഡന്റ് മുതൽ നൈറ്റ് വാച്ചർ വരെ, അഭിമുഖം ഒക്ടോബർ 28ന്
  • എറണാകുളം – 124

  • തൃശ്ശൂർ – 112

  • പാലക്കാട് – 107

  • മലപ്പുറം – 126

  • കോഴിക്കോട് – 96

  • വയനാട് – 32

  • കണ്ണൂർ – 103

  • കാസർകോട് – 47

State Scheduled Castes Development Department jobs 2026
350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അതിർത്തികളിലെ യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് പരസ്യം മുഖേനയാണ് അപേക്ഷ ക്ഷണിക്കുന്നത്. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതി അഭിമുഖം നടത്തി ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. റാങ്ക് പട്ടികയിലെ സീനിയോറിറ്റി അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

State Scheduled Castes Development Department jobs 2026
RRB: വിജ്ഞാപനമെത്തി... 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകുന്ന റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാ ഫോറത്തിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

State Scheduled Castes Development Department jobs 2026
PMKVY: ജോലി വേണോ? പ്ലംബർ മുതൽ ഷെഫ് വരെ പഠിക്കാം; 18 കോഴ്സുകളിൽ സൗജന്യ പരിശീലനം നേടാം
Summary

Applications have been invited for recruitment to 1,216 vacancies for the post of 'Promoter' under the State Scheduled Castes Development Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com