RRB: വിജ്ഞാപനമെത്തി... 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

കേരളത്തിലും ഒഴിവുകളുണ്ട്. ഓൺലൈൻ വഴി അപേക്ഷകൾ നവംബർ 25 വരെ സമർപ്പിക്കാം.
station master notification 2026
Applications are invited for 1,250 vacancies for the post of Station Master in Indian Railways.ai image
Edited By:
Updated on: 
1 min read

ഇന്ത്യൻ റയിൽവേ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 1250 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. ഓൺലൈൻ വഴി അപേക്ഷകൾ നവംബർ 25 വരെ സമർപ്പിക്കാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

station master notification 2026
പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

യോഗ്യത

അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതിയായ 2026 നവംബർ 25-നകം ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

അവസാന വർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം വിജ്ഞാപനത്തിൽ പറയുന്ന പ്രായപരിധിയും മെഡിക്കൽ യോഗ്യതയും പാലിക്കണം.

station master notification 2026
കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

പ്രായപരിധി

2027 ജനുവരി ഒന്നിന് 20 മുതൽ 33 വയസ്സ് വരെയാണ് പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികൾക്കുള്ള പ്രായപരിധി.

വിഭാഗം തിരിച്ചുള്ള പ്രായപരിധി ഇപ്രകാരമാണ്:

  • ജനറൽ/ഇഡബ്ല്യുഎസ്: 20–33 വയസ്സ്

  • ഒബിസി നോൺ ക്രീമി ലെയർ: മൂന്ന് വർഷത്തെ ഇളവ്

  • എസ്‌സി/എസ്ടി: അഞ്ച് വർഷത്തെ ഇളവ്

station master notification 2026
സമയമായി... 660 ഒഴിവുകൾ, ITI യോഗ്യത; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര നിയമനം നേടാം

ശമ്പളം

ഏഴാം ശമ്പള കമ്മിഷന്റെ ലെവൽ 6 പ്രകാരം 35,400 രൂപ ആണ് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലെ പ്രാരംഭ അടിസ്ഥാന ശമ്പളം. റെയിൽവേ നിയമങ്ങൾ അനുസരിച്ചുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

മെഡിക്കൽ യോഗ്യത

സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എ-2 (A-2) മെഡിക്കൽ സ്റ്റാൻഡേർഡ് പാലിക്കണം. കാഴ്ചശക്തി സംബന്ധിച്ച കർശനമായ മാനദണ്ഡങ്ങളുമുണ്ട്.

  • ദൂരക്കാഴ്ച: കണ്ണടയില്ലാതെ 6/9, 6/9

  • സമീപക്കാഴ്ച: കണ്ണടയില്ലാതെ Sn 0.6, 0.6

  • കളർ വിഷൻ പരിശോധനയിൽ യോഗ്യത നേടണം.

  • ബൈനോക്കുലർ, നൈറ്റ് വിഷൻ തുടങ്ങിയ പരിശോധനകളിലും യോഗ്യത നേടണം.

station master notification 2026
PMKVY: ജോലി വേണോ? പ്ലംബർ മുതൽ ഷെഫ് വരെ പഠിക്കാം; 18 കോഴ്സുകളിൽ സൗജന്യ പരിശീലനം നേടാം

അപേക്ഷിക്കേണ്ട വിധം

  1. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക അപേക്ഷാ പോർട്ടലായ https://rrbapply.gov.in സന്ദർശിക്കുക.

  2. സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്‌മെന്റ് 2026 വിജ്ഞാപനം കണ്ടെത്തുക.

  3. നിർദേശങ്ങൾ വായിച്ചശേഷം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക.

  4. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തുക.

  5. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ബാധകമായ അപേക്ഷാ ഫീസ് അടയ്ക്കുക.

  6. അപേക്ഷ സമർപ്പിച്ചശേഷം പകർപ്പ് സൂക്ഷിക്കുക.

വിജ്ഞാപനം: https://rrb.indianrailways.gov.in/-/image/1793016771817CEN_08_2026_StationMaster.pdf/examsDocuments.

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്

https://www.rrbapply.gov.in/#/auth/landing

station master notification 2026
350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം
Summary

Applications are invited for 1,250 vacancies for the post of Station Master in Indian Railways.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com