സമയമായി... 660 ഒഴിവുകൾ, ITI യോഗ്യത; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര നിയമനം നേടാം

ആകെ 660 ഒഴിവുകൾ ആണുള്ളത്. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 18.
BHEL CAREER
Bharat Heavy Electricals Limited (BHEL) has invited applications from ITI-qualified candidates to fill 660 vacancies for the post of Artisan.BHEL/X
Edited By:
Updated on: 
2 min read

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിൽ (BHEL) ആർട്ടിസാൻ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 660 ഒഴിവുകൾ ആണുള്ളത്. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 18.

BHEL CAREER
സമയം കളയല്ലേ... ഇന്ത്യൻ റെയിൽവേയിൽ 6486 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

  • ഫിറ്റർ – 278

  • വെൽഡർ – 104

  • ടർണർ – 52

  • മെഷിനിസ്റ്റ് – 101

  • ഇലക്ട്രീഷ്യൻ – 90

  • ഇലക്ട്രോണിക്സ് മെക്കാനിക് – 23

  • ഫൗണ്ടറിമാൻ – 12

BHEL CAREER
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

  • പത്താം ക്ലാസ് പാസായിരിക്കണം.

  • ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC/ITI), നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) എന്നിവയും വേണം.

പ്രായപരിധി

  • ജനറൽ, EWS – 27 വയസ്

  • ഒബിസി– 30 വയസ്

  • എസ്‌സി, എസ്ടി – 32 വയസ്

ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ടാകും.

BHEL CAREER
കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

ശമ്പളവും സർവീസ് ബോണ്ടും

  • തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ വർഷം "ടെംപററി ആർട്ടിസാൻ" ആയിട്ടായിരിക്കും നിയമനം ലഭിക്കുക. ഈ സമയത്ത് പ്രതിമാസം 24,000 രൂപ നിശ്ചിത ശമ്പളമായി ലഭിക്കും.

  • ഒരു വർഷത്തെ വിജയകരമായ സേവനത്തിന് ശേഷം ആർട്ടിസാൻ ഗ്രേഡ്-IV ആയി സ്ഥിരപ്പെടുത്തും. ഈ സമയത്ത് 29,500 – 65,000 രൂപ ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

  • ജോലിയിൽ പ്രവേശിക്കുന്നവർ തങ്ങൾക്ക് ലഭിക്കുന്ന യൂണിറ്റിൽ കുറഞ്ഞത് 20 വർഷം നിർബന്ധമായും സേവനമനുഷ്ഠിക്കണം. ഈ കാലയളവിൽ സ്ഥലംമാറ്റങ്ങൾ അനുവദിക്കില്ല.

BHEL CAREER
ഡിഗ്രി ഉണ്ടോ? ജപ്പാനിലേക്ക് JET വഴി പറക്കാം; 24 ലക്ഷം ശമ്പളം, ഇന്ത്യക്കാർക്ക് അവസരം, അവസാന തീയതി ഒക്ടോബർ 30

തിരഞ്ഞെടുപ്പ് രീതി

ആദ്യ ഘട്ടം കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയാണ് (CBE). ഇംഗ്ലീഷ്, ഹിന്ദി കൂടാതെ പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം. ജനറൽ വിഭാഗത്തിന് 40 ശതമാനവും ഒ.ബി.സി/എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 30 ശതമാനവുമാണ് പാസ് മാർക്ക്. പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ 1:3 എന്ന അനുപാതത്തിൽ

രണ്ടാം ഘട്ടം സർട്ടിഫിക്കറ്റ് പരിശോധനയും സ്കിൽ ടെസ്റ്റും നടത്തും. സ്കിൽ ടെസ്റ്റ് യോഗ്യത നേടാൻ മാത്രമുള്ളതാണ്. അവസാന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് ഒന്നാം ഘട്ട പരീക്ഷയിലെ മാർക്ക് മാത്രം നോക്കിയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://careers.bhel.in/ar_2027/Artisan_Detailed%20AD.pdf

BHEL CAREER
KSRTC-SWIFT: ഹൗസ് കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ; ഏഴാം ക്ലാസ് മതി
BHEL CAREER
ഡ്രെഡ്ജിങ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; അഭിമുഖം കൊച്ചിയിലും
BHEL CAREER
പത്താം ക്ലാസ് യോഗ്യത; ISRO-യിൽ 97 ഒഴിവുകൾ, അസിസ്റ്റന്റ്, നഴ്സ്, ഫയർമാൻ, ഡ്രൈവർ ...
Summary

Bharat Heavy Electricals Limited (BHEL) has invited applications from ITI-qualified candidates to fill 660 vacancies for the post of Artisan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com