

ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (DCIL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ട്രെയിനി മറൈൻ എഞ്ചിനീയർ, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ, എൻസിവി ട്രെയിനി വിഭാഗങ്ങളിലായി 28 ഒഴിവുകളാണുള്ളത്. ഫ്ലീറ്റ് പേഴ്സണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ട്രെയിനി മറൈൻ എഞ്ചിനീയർ – 14
ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ – 10
എൻസിവി ട്രെയിനി – 4
ഫ്ലീറ്റ് പേഴ്സണൽ – ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല
ട്രെയിനി മറൈൻ എഞ്ചിനീയർ തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മറൈൻ എഞ്ചിനീയറിങ് ബിരുദം വേണം.
ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ തസ്തികയ്ക്ക് ബന്ധപ്പെട്ട എഞ്ചിനീയറിങ് ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇ.ടി.ഒ കോഴ്സും ആവശ്യമാണ്.
എൻസിവി ട്രെയിനിക്ക് പത്താം ക്ലാസ് വിജയവും അംഗീകൃത ജിപി റേറ്റിങ് പരിശീലനവും വേണം.
ഫ്ലീറ്റ് പേഴ്സണൽ തസ്തികകൾക്ക് ആവശ്യമായ മാരിടൈം സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയവും നിർബന്ധമാണ്.
നവംബർ 5ന് അഭിമുഖം നടക്കുന്ന വേദികൾ
കൊച്ചി: ഡി.സി.ഐ.എൽ, ഡോർ നമ്പർ 57/566 (D9), ചാക്കലക്കൽ ബിൽഡിങ്, കെ.പി. വള്ളോൺ റോഡ്, കടവന്ത്ര, കൊച്ചി – 682020.
ചെന്നൈ: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഈസ്റ്റ് കോസ്റ്റ് റോഡ്, സെമ്മഞ്ചേരി, ചെന്നൈ – 600119.
കൊൽക്കത്ത: ഡി.സി.ഐ.എൽ, കെ.ഒ.പി.ടി ക്വാർട്ടേഴ്സ് B3, B5, നിമക്മഹൽ റോഡ്, കൊൽക്കത്ത – 700043.
വിശാഖപട്ടണം: ഡി.സി.ഐ.എൽ, ഡ്രെഡ്ജ് ഹൗസ്, എച്ച്.ബി. കോളനി, സീതമ്മധാര, വിശാഖപട്ടണം – 530022.
ഡ്രെഡ്ജ് മാസ്റ്റർ, ചീഫ് ഓഫീസർ, സെക്കൻഡ് ഓഫീസർ, തേർഡ് ഓഫീസർ, ചീഫ് എൻജിനീയർ ഓഫീസർ, സെക്കൻഡ് എൻജിനീയർ ഓഫീസർ, ഫോർത്ത് എൻജിനീയർ ഓഫീസർ, പെറ്റി ഓഫീസർ (ഡ്രെഡ്ജിങ്) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
എന്നാൽ, ട്രെയിനി മറൈൻ എഞ്ചിനീയർ, ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ, എൻസിവി ട്രെയിനി തസ്തികകളിലേക്കുള്ള അഭിമുഖം നവംബർ 6ന് വിശാഖപട്ടണത്തെ ഡ്രെഡ്ജ് ഹൗസിൽ നടക്കും. ഉദ്യോഗാർഥികൾ അപേക്ഷാഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് ആവശ്യമായ രേഖകളും സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates