കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിംഗ് ടെക്കിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 02.
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്
1. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്‌കിങ് ടെക്‌നിക്കൽ സൂപ്പർവൈസർ – 1 ഒഴിവ്
പ്ലസ് ടു / ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
മൈക്രോസോഫ്റ്റ് ഓഫീസ് (Word, Excel) പരിജ്ഞാനം.
സമാന മേഖലയിൽ 15 വർഷത്തെ പ്രവൃത്തിപരിചയം.
ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യാനും കെ.എസ്.ആർ.ടി.സി. യൂണിറ്റുകളിൽ യാത്ര ചെയ്യാനും സന്നദ്ധരായിരിക്കണം.
പ്രായപരിധി: 21–55 വയസ്സ്.
2. ഹൗസ് കീപ്പിംഗ് സ്റ്റാഫ് – 1 ഒഴിവ്
ഏഴാം ക്ലാസ് പാസായിരിക്കണം.
മലയാള ഭാഷ അറിയണം.
ദൈനംദിന ശുചീകരണ ജോലികൾ ചെയ്യാനുള്ള ശാരീരികക്ഷമത വേണം.
പ്രായപരിധി: 21–55 വയസ്സ്.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
3. സുരക്ഷാ ജീവനക്കാർ – 3 ഒഴിവുകൾ
ഏഴാം ക്ലാസ് പാസായിരിക്കണം.
പുരുഷന്മാർക്ക് അപേക്ഷിക്കാം.
വായിക്കാനും എഴുതാനും അറിവുണ്ടായിരിക്കണം.
വിമുക്തഭടന്മാർക്കും ബി.എസ്.എഫ്., സി.ആർ.പി.എഫ്. തുടങ്ങിയ സൈനിക, അർധസൈനിക വിഭാഗങ്ങളിൽ സേവനപരിചയമുള്ളവർക്കും മുൻഗണന.
പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി: 21–55 വയസ്സ്.
അപേക്ഷകൾ സമർപ്പിക്കേണ്ട വിധം അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 02/11/2026 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/10/FINAL-NOTIFICATION_K-SWIFT.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates