ഇൻകം ടാക്സിൽ കായിക താരങ്ങൾക്ക് അവസരം; 119 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത

ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (M.T.S) തസ്തികകളിലാണ് നിയമനം.
Income Tax Sports Quota Recruitment
Income Tax Department Recruitment 2026 119 Sports Quota Vacancies Apply by November 10.
Edited By:
Updated on: 
2 min read

ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് സ്പോർട്സ് ക്വാട്ടയിൽ 119 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (M.T.S) തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവയാണ് തസ്തികകൾക്കനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത. അംഗീകൃത കായിക മത്സരങ്ങളിൽ നിശ്ചിത നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Income Tax Sports Quota Recruitment
ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

  • അമ്പെയ്ത്ത് – 2

  • അത്‌ലറ്റിക്സ് – 15

  • ബാഡ്മിന്റൺ – 5

  • ബാസ്കറ്റ്ബോൾ – 5

  • ബില്യാർഡ്സ് ആൻഡ് സ്നൂക്കർ – 3

  • ബോഡിബിൽഡിങ് – 1

  • ബോക്സിങ് – 6

  • ചെസ് – 2

  • ക്രിക്കറ്റ് – 4

  • സൈക്ലിങ് – 3

  • ഫുട്ബോൾ – 6

  • ഗോൾഫ് – 2

  • ജിംനാസ്റ്റിക്സ് – 3

  • ഹോക്കി – 12

Income Tax Sports Quota Recruitment
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
  • ജൂഡോ – 2

  • കബഡി – 9

  • കരാട്ടെ – 2

  • പാരാ സ്പോർട്സ് – 6

  • ഷൂട്ടിങ് – 2

  • സ്ക്വാഷ് – 1

  • നീന്തൽ – 3

  • ടേബിൾ ടെന്നീസ് – 4

  • ടെന്നീസ് – 4

  • ട്രയാത്ത്‌ലൺ – 1

  • വോളിബോൾ – 7

  • ഭാരോദ്വഹനം – 4

  • ഗുസ്തി – 5

Income Tax Sports Quota Recruitment
ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

ടാക്സ് അസിസ്റ്റന്റ്: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. ഡാറ്റാ എൻട്രി സ്കിൽ ടെസ്റ്റും പാസാകണം.

സ്റ്റെനോഗ്രാഫർ ഗ്രേഡ് II: അംഗീകൃത ബോർഡിൽനിന്നുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. നിശ്ചിത സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റ് പാസാകണം.

മൾട്ടി ടാസ്‌കിങ് സ്റ്റാഫ്: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

Income Tax Sports Quota Recruitment
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

പ്രായപരിധി

  • 2026 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് അപേക്ഷകന്റെ പ്രായം കണക്കാക്കുന്നത്.

  • ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികകൾക്ക് 18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.

  • എംടിഎസ് തസ്തികയ്ക്ക് 18 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.

  • അർഹരായ കായിക താരങ്ങൾക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Income Tax Sports Quota Recruitment
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ

കായിക യോഗ്യത

2020 ജനുവരി ഒന്നു മുതൽ 2026 ഒക്ടോബർ 15 വരെയുള്ള കാലയളവിൽ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മത്സരങ്ങളിൽ പങ്കെടുത്തതോ നേട്ടങ്ങൾ കൈവരിച്ചതോ ആയിരിക്കണം.

അന്താരാഷ്ട്ര മത്സരങ്ങൾ, ദേശീയ ചാമ്പ്യൻഷിപ്പുകൾ, സർവകലാശാലാ മത്സരങ്ങൾ, ഖേലോ ഇന്ത്യ ഗെയിംസ്, ദേശീയ സ്കൂൾ ഗെയിംസ് എന്നിവയിലെ പ്രകടനങ്ങൾക്ക് വിജ്ഞാപനത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഗണന ലഭിക്കും

Income Tax Sports Quota Recruitment
CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്

തിരഞ്ഞെടുപ്പ്

അപേക്ഷകളുടെയും രേഖകളുടെയും പരിശോധന, കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള ഷോർട്ട്‌ലിസ്റ്റിങ്, സർട്ടിഫിക്കറ്റുകളുടെ പരിശോധന, തസ്തികയ്ക്കനുസരിച്ചുള്ള സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ മറ്റ് വിലയിരുത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Income Tax Sports Quota Recruitment
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

എങ്ങനെ അപേക്ഷിക്കാം

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometaxdelhi.gov.in സന്ദർശിക്കുക.

സ്പോർട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിൽ പ്രവേശിച്ച് വിജ്ഞാപനവും അപേക്ഷാ നിർദേശങ്ങളും പരിശോധിക്കണം.

യോഗ്യത ഉറപ്പാക്കിയ ശേഷം ഓൺലൈൻ അപേക്ഷയിൽ ആവശ്യമായ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, കായിക നേട്ടങ്ങൾ എന്നിവ രേഖപ്പെടുത്തി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

Income Tax Sports Quota Recruitment
IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
Summary

Income Tax Department Recruitment 2026 119 Sports Quota Vacancies Apply by November 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com