കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് CA/CMA ഇന്റേൺ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 51 ഒഴിവുകളാണ് ഉള്ളത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.
മുംബൈ ഹെഡ്ക്വാർട്ടേഴ്സ് (മഹാരാഷ്ട്ര) - 10
TAPS (മഹാരാഷ്ട്ര) - 04
RAPS (രാജസ്ഥാൻ) - 09
NAPS (ഉത്തർപ്രദേശ്) - 04
KAPS (ഗുജറാത്ത്) - 05
MAPS (തമിഴ്‌നാട്) - 03
KGS (കർണാടക) - 06
GHAVP (ഹരിയാന) - 03
KKNPP (തമിഴ്‌നാട്) - 07
വിദ്യാഭ്യാസ യോഗ്യത: Inter CA അല്ലെങ്കിൽ Inter CMA പാസായിരിക്കണം. ഫൈനൽ മാർക്ക് ലഭിക്കാത്തവർ അപേക്ഷിക്കേണ്ടതില്ല. മാർക്കുകൾ റൗണ്ട് ഓഫ് ചെയ്യാതെ കൃത്യമായ ശതമാനം രേഖപ്പെടുത്തണം
പ്രായപരിധി: 18 മുതൽ 56 വയസ്സ് വരെ
പരിശീലന കാലാവധി: 12 മാസം (ആവശ്യമെങ്കിൽ നീട്ടി നൽകാം)
അപേക്ഷാ ഫീസ്: ഇല്ല
പ്രതിമാസ സ്റ്റൈപ്പൻഡ്: 20,000 രൂപ
താമസ സൗകര്യം: യൂണിറ്റുകളിൽ താമസസൗകര്യം ലഭ്യമാണ്. താമസസൗകര്യം ലഭ്യമല്ലാത്ത യൂണിറ്റുകളിലോ ഹെഡ്ക്വാർട്ടേഴ്സിലോ ഉള്ളവർക്ക് അധികമായി 5,000 രൂപ പ്രതിമാസം ലഭിക്കും.
ഷോർട്ട്‌ലിസ്റ്റിംഗ്: Inter CA / Inter CMA പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ 1:5 എന്ന അനുപാതത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.
ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഓൺലൈൻ വഴി വ്യക്തിഗത അഭിമുഖം നടത്തും. അതിന് ശേഷമാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.npcilcareers.co.in/HQCA20260610/documents/advt.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates