

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യുട്ടിങ് (C-DAC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കേരളത്തിൽ ഉൾപ്പെടെ 844 ഒഴിവുകളാണുള്ളത്. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് ലീഡ്, മോഡ്യൂൾ ലീഡ്, പ്രോജക്ട് മാനേജർ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 26.
വിവിധ കേന്ദ്രങ്ങളിലായി ഫുൾ സ്റ്റാക്ക്, വെബ്, മൊബൈൽ ആപ്പ് ഡെവലപ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്, VLSI, എംബഡഡ് സിസ്റ്റംസ്, ഹാർഡ്വെയർ ഡിസൈൻ, ക്വാണ്ടം കംപ്യൂട്ടിങ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലൗഡ് ഓപ്പറേഷൻസ്, ബ്ലോക്ക്ചെയിൻ, DevOps തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
തസ്തികയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വ്യത്യാസപ്പെടും.
AICTE/UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ നേടിയ യോഗ്യതയാണ് പരിഗണിക്കുക.
ചില തസ്തികകളിൽ പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
പ്രവൃത്തിപരിചയം ഉള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
തസ്തിക അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ വ്യത്യാസമുണ്ട്. 30 വയസ് മുതൽ 45 വരെയാണ് ഉയർന്ന പ്രായപരിധി. ശമ്പളവും തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും. പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഏകദേശം 3.6 ലക്ഷം 22.9 ലക്ഷം രൂപ വരെയും സി.ടി.സി ലാഭിക്കാം.
അപേക്ഷകൾ പരിശോധിച്ച ശേഷം മതിയായ യോഗ്യതയുള്ളവരെ തുടർ നടപടികൾക്കായി ക്ഷണിക്കും. അക്കാദമിക് യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷയിലെ പ്രകടനം, അഭിമുഖം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കും. എല്ലാ തസ്തികകൾക്കും എഴുത്തുപരീക്ഷ ഉണ്ടായിരിക്കണമെന്നില്ല. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ വഴിയാണ് പരീക്ഷ/അഭിമുഖ വിവരങ്ങൾ അറിയിക്കുക.
കേരളത്തിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക
മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates