പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, തുടങ്ങിയ തസ്തികകളിലായി ആകെ 641 ഒഴിവുകളാണ് ഉള്ളത്.
DSSSB Recruitment 2026
DSSSB Recruitment 2026 641 Vacancies in Delhi District Courts Apply Online.file
Edited By:
Updated on: 
1 min read

ഡൽഹി ജില്ലാ കോടതികളിലെ വിവിധ തസ്തികകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) അപേക്ഷ ക്ഷണിച്ചു. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, തുടങ്ങിയ തസ്തികകളിലായി ആകെ 641 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ ഒക്ടോബർ 6 മുതൽ നവംബർ 4 രാത്രി 11 മണി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

DSSSB Recruitment 2026
ദാ എത്തി... എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ആകാം

ഒഴിവുകളും യോഗ്യതയും

സീനിയർ പേഴ്സണൽ അസിസ്റ്റന്റ് – 27 ഒഴിവുകൾ

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • ഷോർട്ട്‌ഹാൻഡ് വേഗത: മിനിറ്റിൽ 110 വാക്ക്

  • ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്

പേഴ്സണൽ അസിസ്റ്റന്റ് – 206 ഒഴിവുകൾ

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • ഷോർട്ട്‌ഹാൻഡ് വേഗത: മിനിറ്റിൽ 100 വാക്ക്

  • ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്

  • കംപ്യുട്ടർ പരിജ്ഞാനം

DSSSB Recruitment 2026
സുപ്രീം കോടതിയിൽ ജോലി നേടാം; അസിസ്റ്റന്റ് രജിസ്ട്രാർ ഒഴിവ്, ഡെപ്യൂട്ടേഷൻ നിയമനം !

ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് – 174 ഒഴിവുകൾ

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • കമ്പ്യൂട്ടറിൽ മിനിറ്റിൽ കുറഞ്ഞത് 40 വാക്ക് ടൈപ്പിംഗ് വേഗത

പ്രോസസ് സർവർ – 92 ഒഴിവുകൾ

  • പത്താം ക്ലാസ്/തത്തുല്യ യോഗ്യത

  • സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസ്

  • രണ്ട് വർഷത്തെ തടസ്സമില്ലാത്ത ഡ്രൈവിങ് പരിചയം

പ്യുൺ /ഓർഡർലി/ഡാക് പീയോൺ – 142 ഒഴിവുകൾ

  • പത്താം ക്ലാസ്/തത്തുല്യ യോഗ്യത

DSSSB Recruitment 2026
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം

പ്രായപരിധി

എല്ലാ തസ്തികകളിലേക്കും 18 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2026 ജൂൺ ഒന്നാണ് പ്രായം കണക്കാക്കുന്ന തീയതി. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

DSSSB Recruitment 2026
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം

ശമ്പളം

തസ്തിക അനുസരിച്ച് ഏഴാം ശമ്പള കമ്മീഷൻ അടിസ്ഥാനത്തിലുള്ള ശമ്പള സ്കെയിലാണ്. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ് തസ്തികകൾ ഗ്രൂപ്പ് ബി വിഭാഗത്തിലും ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, പ്യുൺ /ഓർഡർലി/ഡാക് പീയോൺ തസ്തികകൾ ഗ്രൂപ്പ് സി വിഭാഗത്തിലുമാണ്.

DSSSB Recruitment 2026
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

തിരഞ്ഞെടുപ്പ്

തസ്തിക അനുസരിച്ച് എഴുത്തുപരീക്ഷ, വിവരണാത്മക പരീക്ഷ, ടൈപ്പിംഗ്/ഷോർട്ട്‌ഹാൻഡ് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://dsssb.delhi.gov.in/sites/default/files/DSSSB/circulars-orders/final_adv_1.pdf

DSSSB Recruitment 2026
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം
Summary

DSSSB Recruitment 2026 641 Vacancies in Delhi District Courts Apply Online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com