PMKVY: ജോലി വേണോ? പ്ലംബർ മുതൽ ഷെഫ് വരെ പഠിക്കാം; 18 കോഴ്സുകളിൽ സൗജന്യ പരിശീലനം നേടാം

നിർമാണം, ഹോസ്പിറ്റാലിറ്റി മേഖലകളിലായി 18 കോഴ്സുകളിലാണ് പരിശീലനം. ഓരോ കോഴ്സിലും 30 പേർക്ക് വീതം പ്രവേശനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനച്ചെലവ് പൂർണമായും സർക്കാർ വഹിക്കും.
IIIC  Free Skill Training
IIIC Offers Free Skill Training for 540 Candidates Across 18 Courses.ai image
Edited By:
Updated on: 
2 min read

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി 540 പേർക്ക് കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (IIIC) സൗജന്യ നൈപുണ്യ പരിശീലനത്തിന് അവസരം. നിർമാണം, ഹോസ്പിറ്റാലിറ്റി മേഖലകളിലായി 18 കോഴ്സുകളിലാണ് പരിശീലനം. ഓരോ കോഴ്സിലും 30 പേർക്ക് വീതം പ്രവേശനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനച്ചെലവ് പൂർണമായും സർക്കാർ വഹിക്കും. പത്താം ക്ലാസ് ജയിച്ചവർക്ക് പരിശീലനത്തിനായി അപേക്ഷിക്കാം.

IIIC  Free Skill Training
ISRO -യിൽ ഡ്രൈവർമാർക്ക് അവസരം; 10, ITI യോഗ്യത, ബംഗളൂരുവിൽ നിയമനം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

പരിശീലനം കൊണ്ട് ലഭിക്കുന്ന പ്രയോജനങ്ങൾ

  • ഇലക്ട്രീഷ്യൻ, പ്ലംബർ, സർവേയർ, വെൽഡർ, HVAC ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ ജോലികൾക്കാവശ്യമായ കഴിവുകൾ നേടാം.

  • നിർമാണ കമ്പനികൾ, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ ജോലികൾക്ക് തയ്യാറെടുക്കാം.

  • തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനച്ചെലവ് സർക്കാർ വഹിക്കും.

  • പുതിയൊരു തൊഴിൽമേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാം.

  • വനിതകൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും.

IIIC  Free Skill Training
KSRTC-SWIFT: ഹൗസ് കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ; ഏഴാം ക്ലാസ് മതി

18 കോഴ്സുകളും യോഗ്യതകളും

  • എം.ഇ.പി സൂപ്പർവൈസർ – മെയിന്റനൻസ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്.

  • അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ: പത്താം ക്ലാസ് വിജയം.

  • പ്ലംബർ – ജനറൽ: പ്ലസ് ടു വിജയം.

  • ക്വാളിറ്റി ടെക്നീഷ്യൻ – കൺസ്ട്രക്ഷൻ: പ്ലസ് ടു വിജയം.

  • കമ്മീസ് ഷെഫ്: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • സോളാർ പിവി ഇൻസ്റ്റാളർ – ഇലക്ട്രിക്കൽ: പ്ലസ് ടു വിജയം.

  • റോഡ്‌വേ സർവേയർ: സിവിൽ എൻജിനീയറിങ് ഡിപ്ലോമ.

  • ബ്രിക്ക് മേസൺ: പ്ലസ് ടു വിജയം.

  • കൺസ്ട്രക്ഷൻ ഇലക്ട്രീഷ്യൻ – എൽവി: പ്ലസ് ടു വിജയം.

IIIC  Free Skill Training
ഡിഗ്രി ഉണ്ടോ? ജപ്പാനിലേക്ക് JET വഴി പറക്കാം; 24 ലക്ഷം ശമ്പളം, ഇന്ത്യക്കാർക്ക് അവസരം, അവസാന തീയതി ഒക്ടോബർ 30
  • സർവേയർ: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക് ബിരുദത്തിന്റെ മൂന്നാം വർഷം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ പ്ലസ് ടുവിനൊപ്പം ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • ഡ്രാഫ്റ്റ്സ്പേഴ്സൺ – സിവിൽ വർക്ക്സ്: പ്ലസ് ടു വിജയം.

  • ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് – ഹൗസ് കീപ്പിങ്: പ്ലസ് ടു വിജയം.

  • മാനുവൽ മെറ്റൽ ആർക്ക് വെൽഡിങ് / ഷീൽഡഡ് മെറ്റൽ ആർക്ക് വെൽഡിങ് വെൽഡർ: പത്താം ക്ലാസ് വിജയം.

IIIC  Free Skill Training
പുരാവസ്തു വകുപ്പിന്റെ കീഴിൽ നിയമനം നേടാം; ഓഫീസ് അറ്റൻഡന്റ് മുതൽ നൈറ്റ് വാച്ചർ വരെ, അഭിമുഖം ഒക്ടോബർ 28ന്
  • ഗസ്റ്റ് സർവീസ് അസോസിയേറ്റ് – ഫുഡ് ആൻഡ് ബിവറേജ്: പ്ലസ് ടു വിജയം.

  • ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്: പത്താം ക്ലാസ് വിജയം.

  • ഷട്ടറിങ് കാർപെന്റർ: പ്ലസ് ടു വിജയം.

  • എച്ച് വി എ സി ടെക്നീഷ്യൻ: പ്ലസ് ടു വിജയം.

  • ഫ്രണ്ട്‌ലൈൻ ജൂനിയർ സൂപ്പർവൈസർ – കൺസ്ട്രക്ഷൻ: പത്താം ക്ലാസിനു ശേഷം മൂന്ന് വർഷത്തെ ഡിപ്ലോമ. പ്രവൃത്തിപരിചയം ആവശ്യമില്ല.

IIIC  Free Skill Training
സമയമായി... 660 ഒഴിവുകൾ, ITI യോഗ്യത; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര നിയമനം നേടാം

എങ്ങനെ അപേക്ഷിക്കാം?

താൽപര്യമുള്ളവർ 8078980000 എന്ന നമ്പറിൽ ബന്ധപ്പെടണം. അപേക്ഷിക്കേണ്ട അവസാന തീയതി 2026 നവംബർ 20. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം സൗജന്യമായി ലഭിക്കും. വനിതകൾക്കും ഭിന്നശേഷിക്കാർക്കും താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

IIIC  Free Skill Training
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
Summary

IIIC Offers Free Skill Training for 540 Candidates Across 18 Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com