ISRO -യിൽ ഡ്രൈവർമാർക്ക് അവസരം; 10, ITI യോഗ്യത, ബംഗളൂരുവിൽ നിയമനം

തസ്തികകളിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ആവശ്യമാണ്.
ISRO Recruitment 2026
ISRO Bengaluru Recruitment 2026 61 Driver and Technician Vacancies, Apply by November 13ISRO/X
Edited By:
Updated on: 
2 min read

ബംഗളുരു ഐ.എസ്.ആർ.ഒയിൽ ഡ്രൈവർ,ടെക്‌നീഷ്യൻ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 61 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമനം താൽക്കാലികമാണെങ്കിലും കരാർ നീട്ടി ലഭിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ISRO Recruitment 2026
പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

തസ്തികകളും ഒഴിവുകളും

1.ടെക്നീഷ്യൻ-B

  • ഇലക്ട്രോണിക്സ് മെക്കാനിക് / അനുബന്ധ ഇലക്ട്രോണിക്സ് ട്രേഡുകൾ – 24 ഒഴിവുകൾ

  • ഫിറ്റർ – 8 ഒഴിവുകൾ

  • ഇലക്ട്രീഷ്യൻ – 4 ഒഴിവുകൾ

  • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് – 5 ഒഴിവുകൾ

  • ടർണർ – 1 ഒഴിവ്

  • മെഷിനിസ്റ്റ് – 2 ഒഴിവുകൾ

  • മോട്ടോർ വെഹിക്കിൾ മെക്കാനിക് – 1 ഒഴിവ്

  • ഇലക്ട്രോപ്ലേറ്റർ – 1 ഒഴിവ്

2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-A – 3 ഒഴിവുകൾ

3. സ്റ്റാഫ് കാർ ഡ്രൈവർ-A – 2 ഒഴിവുകൾ

4. ഹെവി വെഹിക്കിൾ ഡ്രൈവർ-A – 10 ഒഴിവുകൾ

ISRO Recruitment 2026
പത്താം ക്ലാസ് യോഗ്യത; ISRO-യിൽ 97 ഒഴിവുകൾ, അസിസ്റ്റന്റ്, നഴ്സ്, ഫയർമാൻ, ഡ്രൈവർ ...

ടെക്നീഷ്യൻ തസ്തികകളിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ആവശ്യമാണ്.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് ജയവും 3 വർഷത്തെ ലൈറ്റ് മോട്ടോർ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയവും ആവശ്യമാണ്.

ഹെവി വെഹിക്കിൾ ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് ജയവും 5 വർഷത്തെ ഹെവി മോട്ടോർ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയവും സാധുവായ ഹെവി ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും ആവശ്യമാണ്.

ISRO Recruitment 2026
ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

ശമ്പളവും പ്രായപരിധിയും

അപേക്ഷകന്റെ പ്രായം 18 മുതൽ 35 വയസ്സ് വരെ ആയിരിക്കണം. പ്രായം കണക്കാക്കുന്നത് 2026 നവംബർ 13 തീയതി വെച്ചാണ്. എസ്‌.സി/എസ്‌.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും.

ടെക്നീഷ്യൻ തസ്തികയ്ക്ക് 21,700 രൂപ അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ അലവൻസുകളും ലഭിക്കും.

ഡ്രൈവർമാർക്ക് 19,900 രൂപ അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ അലവൻസുകളും ലഭിക്കും.

ISRO Recruitment 2026
പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

തിരഞ്ഞെടുപ്പ് പ്രക്രിയ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. www.isro.gov.in അല്ലെങ്കിൽ www.ursc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

ISRO Recruitment 2026
വരുന്നു... റെയിൽവേയിൽ 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഡിഗ്രി മതി
Summary

ISRO Bengaluru Recruitment 2026 61 Driver and Technician Vacancies, Apply by November 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com