പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

സംസ്ഥാനത്തുടനീളം വിവിധ ഓഫീസുകളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്.
SC Development Department  Clerical Assistant Trainee
Kerala SC Development Department Announces 225 Clerical Assistant Trainee Vacancies.ai image
Edited By:
Updated on: 
1 min read

പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ TRACE-ന്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ബിരുദവും കംപ്യുട്ടർ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ് പരിശീലനത്തിന് അവസരം. സംസ്ഥാനത്തുടനീളം വിവിധ ഓഫീസുകളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്.

SC Development Department  Clerical Assistant Trainee
ടൂറിസ്റ്റ് ഗൈഡ് ആകാൻ ആഗ്രഹമുണ്ടോ?; 168 സീറ്റുകൾ, ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

  • അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.

  • ബിരുദത്തോടൊപ്പം കുറഞ്ഞത് ആറുമാസത്തെ പി.എസ്.സി അംഗീകൃത കംപ്യുട്ടർ കോഴ്സ് വിജയിച്ചിരിക്കണം.

  • 21 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി.

  • സാധുവായ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ കാർഡും ഉണ്ടായിരിക്കണം.

  • കംപ്യുട്ടർ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

SC Development Department  Clerical Assistant Trainee
ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

പരിശീലന കാലാവധിയും ഓണറേറിയവും

പരമാവധി രണ്ടുവർഷമാണ് പരിശീലന കാലാവധി. ആദ്യവർഷത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകും. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. ഇത് പരിശീലന പദ്ധതിയായതിനാൽ സ്ഥിരനിയമനത്തിന് അർഹതയുണ്ടാകില്ല.

SC Development Department  Clerical Assistant Trainee
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.scdd.kerala.gov.in ലും  ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13. ഫോൺ: 0471 2737100.

SC Development Department  Clerical Assistant Trainee
യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.scdd.kerala.gov.in/images/pdf/pdf2025/pdf2026/CLERICAL_ASST__NOTIFICATION.pdf

SC Development Department  Clerical Assistant Trainee
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...
Summary

Kerala SC Development Department Announces 225 Clerical Assistant Trainee Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com