ടൂറിസ്റ്റ് ഗൈഡ് ആകാൻ ആഗ്രഹമുണ്ടോ?; 168 സീറ്റുകൾ, ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് വിഭാഗങ്ങളിലായി ആകെ 168 സീറ്റുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 9.
KITTS Tourist Guide Training
KITTS Tourist Guide Training 2026,168 Seats Available in Kerala, Apply by November 9ai image
Edited By:
Updated on: 
1 min read

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (KITTS) നേതൃത്വത്തിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ KITTS ആസ്ഥാനത്താണ് പരിശീലനം നടത്തുന്നത്. സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് വിഭാഗങ്ങളിലായി ആകെ 168 സീറ്റുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 9.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

KITTS Tourist Guide Training
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേറ്റ് ലെവൽ ഗൈഡ്

  • ഒൻപത് ആഴ്ചയാണ് പരിശീലന കാലാവധി.

  • ആകെ 27 സീറ്റുകളുണ്ട്.

  • യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

  • അല്ലെങ്കിൽ, അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ സംഘടനയിലോ എംബസിയിലോ സാംസ്കാരിക കേന്ദ്രത്തിലോ വിദേശഭാഷയിൽ കുറഞ്ഞത് ആറുമാസത്തെ റെഗുലർ കോഴ്സ് പൂർത്തിയാക്കിയ പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്.

  • പ്രായം 20 വയസ്സ് പൂർത്തിയായിരിക്കണം.

  • പരിശീലന ഫീസ് ജി.എസ്.ടി ഉൾപ്പെടെ 32,745 രൂപ.

KITTS Tourist Guide Training
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ലോക്കൽ ലെവൽ ഗൈഡ്

  • നാലാഴ്ചയാണ് പരിശീലന കാലാവധി.

  • ആകെ 141 സീറ്റുകളുണ്ട്.

  • എസ്.എസ്.എൽ.സി, എസ്.എസ്.സി, സി.ബി.എസ്.ഇ അല്ലെങ്കിൽ പത്താം ക്ലാസ് വിജയമാണ് യോഗ്യത.

  • പ്രായം 20 വയസ്സ് പൂർത്തിയായിരിക്കണം.

  • പരിശീലന ഫീസ് ജി.എസ്.ടി ഉൾപ്പെടെ 20,355 രൂപ.

  • ലോക്കൽ ലെവൽ ഗൈഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ സ്വന്തം താമസജില്ലയുടെ ക്വാട്ടയിൽ മാത്രമേ അപേക്ഷിക്കാവൂ.

  • മറ്റു ജില്ലകളിലെ ക്വാട്ടയിൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കും.

KITTS Tourist Guide Training
ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

തിരഞ്ഞെടുപ്പ് എങ്ങനെ?

എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ്, ചരിത്രം, പൊതുവിജ്ഞാനം എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ എഴുത്തുപരീക്ഷയിലുണ്ടാകും. എഴുത്തുപരീക്ഷയിൽ 50 ശതമാനമോ അതിലധികമോ മാർക്ക് നേടുന്നവരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കൂ. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.

എങ്ങനെ അപേക്ഷിക്കാം?

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:

https://cmd.kerala.gov.in/wp-content/uploads/2026/10/Life-Mission-Notification-final.pdf

വിജ്ഞാപനം: https://recruitopen.com/cmd/kitts1.html

KITTS Tourist Guide Training
അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം
Summary

KITTS Tourist Guide Training 2026,168 Seats Available in Kerala, Apply by November 9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com