

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ RGCB-യുടെ CMLS യൂണിറ്റുകളിൽ ആണ് നിയമനം. ബിരുദം അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദം (Graduate Degree in MLT) അല്ലെങ്കിൽ ഡിപ്ലോമ (DME അംഗീകരിച്ച ഡിപ്ലോമ ഇൻ MLT).
പ്രായപരിധി: 31 ഡിസംബർ 2026-ൽ 30 വയസ്സിൽ താഴെയായിരിക്കണം. കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള പ്രായസിനിമളവ് ലഭിക്കുന്നതാണ്.
പ്രതിമാസ വേതനം: 10,000 രൂപ
കാലാവധി: തുടക്കത്തിൽ ഒരു വർഷത്തേക്ക്. പ്രകടന നിലവാരം വിലയിരുത്തി ഓരോ വർഷവും കാലാവധി നീട്ടി നൽകാം (പ്രോജക്ട് അവസാനിക്കുന്നത് വരെ മാത്രം).
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
അപേക്ഷിക്കേണ്ട അവസാന തീയതി: ഈ ഘട്ടത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31 ഡിസംബർ 2026 ആണ്. അതിനുശേഷം അടുത്ത ഘട്ട തിരഞ്ഞെടുപ്പിനായി പോർട്ടൽ താൽക്കാലികമായി അടയ്ക്കും.
തിരഞ്ഞെടുക്കുന്ന രീതി: യോഗ്യതയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക (Shortlist) തയ്യാറാക്കി ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷകൾ സമർപ്പിക്കാൻ വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates