Daily Horoscope 
Astrology

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

ഇന്നത്തെ നക്ഷത്രഫലം – 16-9-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ കൂടുതൽ അംഗീകാരം ലഭിക്കും. മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ ഒഴിവാക്കുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വിദ്യാർത്ഥികൾക്ക് നൃത്തം, സംഗീതം തുടങ്ങിയ കലകളിൽ കൂടുതൽ താൽപര്യം തോന്നും. അമ്മയിൽനിന്ന് ആവശ്യമായ സഹായവും സഹകരണവും ലഭിക്കും. കാർഷിക അദായം വർദ്ധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

തൊഴിൽരംഗത്തെ എതിരാളികളുടെ നീക്കങ്ങൾ ചില വിഷമതകൾക്ക് കാരണമാകാം. വിദേശ യാത്രയ്ക്ക് നേരിട്ടിരുന്ന തടസ്സങ്ങൾ മാറും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ പൂർത്തിയാക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. ദാമ്പത്യജീവിതത്തിൽ സന്തോഷം നിലനിൽക്കും. നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. സാമ്പത്തിക നില ഭദ്രമാണ്. ഉല്ലാസയാത്ര നടത്തും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വീട്ടിൽ സമാധാനം നിലനിൽക്കും. അനാവശ്യ ചെ ലവുകൾ നിയന്ത്രിക്കുക. എടുത്തുചാടി പ്രവർത്തിക്കുന്നത് അബദ്ധങ്ങൾക്ക് ഇടയാക്കും. നിലവിലു ള്ള ജോലിയിൽ പ്രത്യേകം ശ്രദ്ധിക്കുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പിതാവിന്റെ സഹായവും പിന്തുണയും ലഭിക്കും. പ്രവർത്തനരംഗത്ത് പുരോഗതി കൈവരിക്കും. ഗൃഹത്തിൽനിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കു ക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

അകാരണമായ തർക്കങ്ങൾ ഒഴിവാക്കണം. സംസാരത്തിലെ പിഴവ് പല പ്രശ്നങ്ങൾക്കും കാരണമാകാം. പുതിയ ജോലിയിലേക്ക് പ്രവേശിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

എതിരാളികളുടെ കുതന്ത്രം മൂലം അപവാദം കേൾക്കേണ്ടി വരാം. ഭൂമിയുടെ ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നേരിട്ടേക്കാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം നേരിടും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ചില വിഷമതകൾ ഉണ്ടായേക്കാം. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ദാമ്പത്യജീവിതം സംതൃപ്തികരമായി മുന്നോട്ടു പോകും. ധനനേട്ടം പ്രതീക്ഷിക്കാം. നേരത്തെ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. നിയമ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാകും

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

നാടുവിട്ട് കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിവരാനുള്ള ശ്രമം വിജയിക്കും. യാത്രയുമായി ബന്ധപ്പെട്ട ആഗ്രഹം സഫലമാകും. കുടുംബത്തി ൽ സമാധാനവും സന്തോഷവും നിലനിൽക്കും.

Daily Horoscope Today's Rashi Phalam September 16

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'