കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം image credit: Wikimedia Commons
Astrology

പ്രാര്‍ഥിച്ചാല്‍ ആയുരാരോഗ്യ സൗഖ്യം; അറിയാം കേരളത്തിലെ വൈദ്യനാഥ ക്ഷേത്രങ്ങള്‍

കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, കാഞ്ഞിരങ്ങാട് ദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം

സമകാലിക മലയാളം ഡെസ്ക്

ണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, കാഞ്ഞിരങ്ങാട് ദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം. വൈദ്യനാഥ ഭാവത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ഉത്തര കേരളത്തിലെ സ്ത്രീകള്‍, കുട്ടികളുടെ ക്ഷേമത്തിനായി തൊഴുതുവന്നിരുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നാണിത്.തളി പ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ് മറ്റുള്ളവ.രാജരാജേശ്വരന്‍ കുഞ്ഞിന് പ്രതാ പവും തൃച്ചംബരത്തപ്പന്‍ സ്വഭാവഗുണവും വൈദ്യനാഥന്‍ ആയുരാരോഗ്യ സൗഖ്യവും നല്‍കുമെന്നാണ് വിശ്വസിച്ചുവരു ന്നത്. ഇന്നും നിരവധി ആളുകള്‍ ഈ മൂന്നുക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി വരുന്നുണ്ട്.കിഴക്കോട്ട് ദര്‍ശനമായി ശ്രീല കത്ത് കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ഭഗവതിയുമുണ്ട്.

കുംഭമാസത്തിലെ മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.കൂടാതെ 'ആറുഞായര്‍' എന്ന വിശേഷാല്‍ ചടങ്ങും ക്ഷേത്രത്തിലുണ്ട്.ശിവന് ക്ഷീര ധാര, കൂവള മാല എന്നിവയാണ് പ്രധാന വഴിപാടുകള്‍.

എറണാകുളം ജില്ലയില്‍ ചേരാനല്ലൂരില്‍

കണ്ടെയ്‌നര്‍ റോഡിന് സമീപമായും ഒരു വൈദ്യനാഥ ക്ഷേത്രം ഉണ്ട്. മാരകമായ അസുഖങ്ങളില്‍ നിന്നും മോചനം ലഭി ക്കാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും മൃത്യുഞ്ജയ ഹോമം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുകയും ചെയ്താ ല്‍ മതിയെന്നാണ് വിശ്വാസം.

ഝാര്‍ഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ് വൈദ്യനാഥ് ക്ഷേത്രം (ബൈദ്യനാഥ് ക്ഷേത്രം). പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ബാബാ ധാം, ബൈദ്യനാഥ് ധാം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ് വൈദ്യ നാഥ ക്ഷേത്രസമുച്ചയം.

പുരാണമനുസരിച്ച് രാവണന്‍ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാന്‍ ശിവനോടുള്ള ഭക്തിയാല്‍ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമര്‍പ്പിച്ചു എന്നാണ് വിശ്വാസം. ഇതില്‍ സംപ്രീതനായ ശിവന്‍, ഭൂമിയിലെ ത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയ തിനാല്‍ വൈദ്യന്മാരുടെ ദേവന്‍ എന്നര്‍ത്ഥത്തില്‍ വൈദ്യനാഥന്‍ എന്ന് ഭഗവാന്‍ ശിവന്‍ അറിയപ്പെടുന്നു.

Know about Vaidyanatha temples in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT