ഇന്നത്തെ നക്ഷത്രഫലം horoscope AI Image
Astrology

പ്രണയം വിവാഹത്തിലെത്തും, ഭാഗ്യാനുഭവങ്ങള്‍...

ഇന്നത്തെ നക്ഷത്രഫലം - 10-1-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തികം ¼)

വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും. ദൂര യാത്രകള്‍ക്ക് അവസരം ലഭിക്കും. ചിലര്‍ക്കു വാഹനം സ്വന്തമാക്കാനുള്ള തീരുമാനം കൈവ രും. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.

ഇടവം (കാര്‍ത്തികം ¾, രോഹിണി, മകയിരം ½)

മുന്‍പുണ്ടായിരുന്ന തടസ്സങ്ങള്‍ കുറയും. ആരോ ഗ്യനിലയില്‍ പുരോഗതി കാണാം.വസ്തു ഇടപാ ടുകള്‍ അനുകൂലമായി തീരും. സാമ്പത്തികമായി ആശ്വാസം അനുഭവപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം 3/4)

വീടിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ കഴി യും.ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങും. വിനോദയാത്രയ്ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

അവശ്യക്കതയില്ലാത്ത ചെലവുകള്‍ ഒഴിവാക്കുക. കുടുംബത്തിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം.വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ സജീ വമാകും. മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധ വേണം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹികവും മംഗളകരവുമായ ചടങ്ങുകളില്‍ പങ്കെടുക്കും. പുതിയ സൗഹൃദങ്ങള്‍ പ്രയോജനക രമാകും. ആരോഗ്യം പൊതുവേ തൃപ്തികരമാണ്. ധാര്‍മ്മിക കാര്യങ്ങള്‍ക്ക് ധനം ചെലവഴിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടും. ധനകാര്യത്തില്‍ മുന്നേറ്റം ഉണ്ടാ കും. രാത്രികാല യാത്രകള്‍ ഒഴിവാക്കുക. എതിരാ ളികളില്‍ നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ദാമ്പത്യബന്ധത്തില്‍ അഭിപ്രായഭിന്നതകള്‍ ഉ ണ്ടാകാം. പുതിയ വ്യാപാര സംരംഭങ്ങള്‍ക്ക് തുട ക്കം കുറിക്കും. ഭാഗ്യം അനുകൂലമായ കാലഘട്ട മാണ്. പുണ്യക്ഷേത്ര ദര്‍ശനത്തിന് അവസരം.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വിവിധ മാര്‍ഗങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ട നേട്ടം വര്‍ധിക്കും. പ്രതി കൂല സാഹചര്യങ്ങള്‍ അനുകൂലമായി മാറും. ചില അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദിവസം അത്ര തൃപ്തികരമല്ലെന്ന തോന്നല്‍ ഉണ്ടാ കും. പല തടസ്സങ്ങളും നേരിടേണ്ടി വരാം. സ്ഥിര പ്രയത്നത്തിലൂടെ അവ മറികടക്കാന്‍ കഴിയും. ഈശ്വരാധീനം ഉള്ള കാലമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)

പുതിയ പ്രണയബന്ധങ്ങള്‍ രൂപപ്പെടും. കാര്യങ്ങ ള്‍ ആഗ്രഹിച്ചതുപോലെ മുന്നേറും. ധനകാര്യ പുരോഗതി കൈവരിക്കും. എതിരാളികളുമായും സൗഹൃദം സ്ഥാപിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. ചില കാര്യങ്ങളില്‍ അപ്രതീക്ഷിത നഷ്ടം സംഭവിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങും.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

ധനകാര്യവും തൊഴില്‍കാര്യങ്ങളും അനുകൂല മായി മുന്നേറും. പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. മക്കളില്‍ നിന്ന് സന്തോഷ കരമായ വാര്‍ത്തകള്‍ ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ ദിനം

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു

ഒന്നാം ക്ലാസുകാരന്റെ ബാഗിന് ഭാരം, തുറന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

SCROLL FOR NEXT