ഇന്നത്തെ നക്ഷത്രഫലം/ daily horoscope Ai image
Astrology

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംരഭങ്ങള്‍ ആലോചിക്കും

ഇന്നത്തെ നക്ഷത്രഫലം 5-2-2026 ഡോ. പി.ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ വിവേകത്തോടെ എടുത്ത തീരുമാനങ്ങൾ ഗുണകരമാകും. സാഹിത്യ രംഗങ്ങളിൽ താൽപര്യം ഉയരും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

യാത്രാ ആലോചനകൾക്ക് തുടക്കമിടാൻ അനു യോജ്യമായ സമയം. പഠന–പരിശീലന രംഗങ്ങളി ൽ ശ്രദ്ധ കേന്ദ്രീകരിക്കും. പഴയ പരിചയങ്ങൾ വീണ്ടും സഹായകരമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സാമൂഹിക രംഗങ്ങളിൽ സജീവമായി പങ്കെടുക്കും. ചെറുകിട നിക്ഷേപങ്ങളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ആത്മവിശ്വാസം വർധിക്കു ന്ന അനുഭവങ്ങൾ ഉണ്ടാകും

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. മുതിർന്നവരുടെ ഉപദേശം ഗുണം ചെ യ്യും. ചില ആഗ്രഹങ്ങൾ നിറവേറും. പുതിയ ഉ ത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും ആത്മ വിശ്വാസം പ്രകടിപ്പിക്കും. സാമ്പത്തിക വരവ് വർ ധിപ്പിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തും. കൂട്ടായ പ്രവർത്തനങ്ങളിൽ അംഗീകാരം നേടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സുഹൃത്തുക്കളുമായി ചേർന്ന് പുതിയ സംരംഭങ്ങ ൾ ആലോചിക്കും. സമയനിയന്ത്രണം പാലിക്കുന്നതിലൂടെ നേട്ടം ഉണ്ടാകും. മാനസിക സന്തോഷം നൽകുന്ന വാർത്തകൾ ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

സൃഷ്ടിപരമായ കഴിവുകൾക്ക് അംഗീകാരം ലഭി ക്കും. ദൂരബന്ധങ്ങളിൽ നിന്ന് നല്ല വാർത്തകൾ എത്തും. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ ഉ ണ്ടാകും. മേലുദ്യോഗസ്ഥർക്ക് പ്രീതി സമ്പാദിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

ഗൗരവമായ വിഷയങ്ങളിൽ നിർണായക തീരുമാ നങ്ങൾ എടുക്കും. രഹസ്യമായ പദ്ധതികൾ വിജ യകരമാകും. പങ്കാളിത്ത കാര്യങ്ങളിൽ വ്യക്തത കൈവരും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോ ന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരയാത്രകൾ ഗുണകരമായ അനുഭവങ്ങൾ നൽ കും. വിദേശബന്ധങ്ങളിൽ നിന്ന് നേട്ടം പ്രതീക്ഷി ക്കാം. പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതി ലൂടെ പുരോഗതി കൈവരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമ്പത്തിക ക്രമീകരണങ്ങൾ സുതാര്യമായി മുന്നോട്ട് പോകും. നേതൃത്വഗുണം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. പൊതുരംഗത്ത് അംഗീകാരം ഉയരും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ പ്രായോഗികമാക്കാൻ ശ്രമിക്കും. കൂട്ടായ പ്രവർത്തനങ്ങളിൽ നേട്ടം ഉണ്ടാകും. സുഹൃദ് ബന്ധങ്ങൾ ശക്തമാകും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആദ്ധ്യാത്മിക യാത്രകൾക്ക് സാധ്യത. കലാരംഗ ത്ത് കഴിവ് തെളിയിക്കും. സാമ്പത്തിക സഹായം ലഭിക്കും.പുതിയ അവസരങ്ങൾലഭിക്കും.സുഹൃ ത്തുക്കളുടെ പിന്തുണ സഹായകരമാകും.

Today's Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?; ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാര്‍, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?, ട്രംപിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ജീവപര്യന്തം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

'ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകര്‍ത്താനുള്ള അനുമതിയല്ല'

SCROLL FOR NEXT