DAILY HOROSCOPE 
Astrology

സാമ്പത്തികമായി ഗുണം,ആത്മവിശ്വാസം വർധിക്കും

ഇന്നത്തെ നക്ഷത്രഫലം – 1-4-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തനങ്ങളിൽ പുരോഗതി കൈവരും. ആത്മവിശ്വാസം വർധിക്കും.സാമ്പത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും. വിദേശാവസരങ്ങ ൾക്ക് അനുകൂലമായ സൂചനകൾ ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ചില ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാ ണ്. ബന്ധങ്ങളിൽ സഹിഷ്ണുത പുലർത്തണം. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. പഠനകാര്യങ്ങളിൽ കൂടുതൽ അലസത ഒഴിവാക്കുക.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബ കാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടും.ഭൂമി അ ല്ലെങ്കിൽ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അ നുകൂലത ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മേ ലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കലാപ്രവർ ത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. പ്രത്യേക സമ്മാനങ്ങൾ ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. പേരു ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കുക. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. വാഹനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്കായി ആലോചിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പ്രേമബന്ധങ്ങളിൽ സന്തോഷം വർധിക്കും. സാമ്പ ത്തികമായി ഗുണകരമായ സാഹചര്യം ഉണ്ടാകും. ഉന്നത പഠനത്തിനുള്ള അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം സ്വന്തമാക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യ മാണ്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കാണും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മ വിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. വിദേശ പഠനത്തിനോ യാത്രയ്ക്കോ അനുകൂലമായ സാഹചര്യം ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബകാര്യങ്ങളിൽ കൂടുതൽ ഇടപെടും. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരും. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. പുതിയ വാഹനം വാങ്ങാൻ ആലോചിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ സന്തോഷം നൽകും. അഡ്മിഷൻ സംബന്ധമായ കാര്യങ്ങ ളിൽ അനുകൂലത ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ഉന്നത വ്യക്തികളുമായുള്ള ആശയവിനിമയം ഗുണകര മാകും. പുതിയ സ്ഥലം അല്ലെങ്കിൽ വീടിന്റെ കാര്യത്തിൽ ആലോചനകൾ മുന്നോട്ട് പോകും.

Today's Rashi Phalam April 01

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

വ്യാജ നിക്ഷേപ ഓഫറുകളില്‍ നിന്ന് അകന്നു നില്‍ക്കുക, പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

SCROLL FOR NEXT