Daily Horoscope  
Astrology

Today's Rashi Phalam November 19|സ്വത്തു വിഭജനത്തിൽ തീരുമാനം, പുതിയ വാഹനം വാങ്ങും

ഇന്നത്തെ നക്ഷത്രഫലം – 19-11-2026

Author : ഡോ: പി. ബി.രാജേഷ്

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കുടുംബത്തിൽ സ്വത്തുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തീരുമാനമുണ്ടാകും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന തീർഥാടനം നടത്താൻ സാഹചര്യമൊരുങ്ങും. ആരോഗ്യം മെച്ചപ്പെടും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പുതിയ വാഹനം വാങ്ങാൻ സാധിക്കും. മക്കളുടെ വിവാഹകാര്യത്തിൽ അനുകൂലമായ ആലോചന വരും. കുടുംബത്തിലെ പഴയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വീട് നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തുന്നവർക്ക് അനുയോജ്യമായ ഭൂമി ലഭിക്കും. കലാ-സാഹിത്യ രംഗത്തുള്ളവർക്ക് സൃഷ്ടികൾക്ക് അംഗീകാരം ലഭിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വിദേശത്തുള്ള മക്കളിൽ നിന്ന് സന്തോഷകരമായ വിവരം ലഭിക്കും. കുടുംബത്തിന്റെ സാമ്പത്തിക ആസൂത്രണത്തിൽ മാറ്റങ്ങൾ വരുത്തും. ക്ഷേത്ര ദർശനത്തിനു അവസരമുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വിവാഹ തീരുമാനം ആകാത്തവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും . വീടിന്റെ നവീകരണത്തിനായി ചെലവുകൾ വേണ്ടിവരും. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉദ്ദേശിക്കുന്നവർക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

ആഭരണങ്ങൾ വാങ്ങുന്നതിനും വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തമാക്കുന്നതിനും അവസരമു ണ്ടാകും. ദാമ്പത്യജീവിതത്തിലെ ചെറിയ അസ്വാര സ്യങ്ങൾ മാറും. വിനോദയാത്ര നടത്തും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

പഴയകാലത്ത് നൽകിയ പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ മംഗളകർമ ങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിക്കും. വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):

ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വിവരം ലഭിക്കും. മക്കളുടെ നേട്ടങ്ങൾ കുടുംബത്തിന് അഭിമാനമാകും.ബന്ധുക്കളുമായി ഒത്തുകൂടും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):

വീടോ വസ്തുവോ വാങ്ങുന്നതിനായി നടത്തിയിരുന്ന ശ്രമങ്ങൾ ഫലപ്രദമാകും. കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരും. തീർഥാടനം നടത്തും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. സഹോദരങ്ങളുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട സന്തോഷകരമായ വാർത്തയുണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):

ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. മക്കളുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടു പോകും. കുടുംബത്തിൽ സന്തോഷം നില നിൽക്കും.

Daily Horoscope - Today's Rashi Phalam November 19

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദാരിദ്ര്യം ഇല്ലാതാക്കിയെങ്കില്‍ ലഹരിയും തുടച്ചുനീക്കാം'; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

'ഇറാനെതിരെ കാലാവധി കഴിഞ്ഞ മിസൈലുകളും ഉപയോഗിച്ചു'; വെളിപ്പെടുത്തലുമായി യുഎസ് നാവികസേന

പയ്യന്നൂരിൽ സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണൻ എംഎൽഎ യുടെ ഉദ്ഘാടന പ്രസംഗം തടസപ്പെടുത്തി; കൈയ്യേറ്റം ചെയ്തെന്ന് ആരോപണം, സംഘർഷം

ഷൂട്ടിം​ഗ് താരം വിദർശ കെ വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ

റോഹിങ്ക്യൻ വംശഹത്യ കേസ്: മ്യാൻമറിനെതിരായ ഹർജിയിൽ ഐസിജെ വിധി വ്യാഴാഴ്ച