മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായമോ ധനലാഭമോ പ്രതീക്ഷിക്കാം. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കഴിവുകൾ വികസിപ്പിക്കാൻ അവസരം ലഭിക്കും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വർണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണ വർധിക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിനോ ചുമതലാ മാറ്റത്തിനോ സാധ്യത തെളിയും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പിന്തുണ ലഭിക്കും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ താൽപര്യം വർധിക്കും. കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം ഗുണകരമാകും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4)
ഭൂമിയിൽനിന്നോ മറ്റ് സ്ഥിരനിക്ഷേപങ്ങളിൽ നിന്നോ സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. ഭരണപരമായ ചുമതലകൾ വഹിക്കുന്നവർക്ക് പ്രശംസ ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്. കണക്കുപരിശോധന, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങളുണ്ടാകും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
ചെറുകിട സംരംഭങ്ങൾക്കും സ്വയംതൊഴിൽ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ ചടങ്ങുകൾക്ക് ഒരുക്കമുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങളി ൽ അനുകൂലമായ തീരുമാനമുണ്ടാകും. ഇൻഷുറൻസ്, നികുതി തുടങ്ങിയവയിലൂടെ ലഭിക്കേണ്ട തുക കൈവശമെത്തും. ആരോഗ്യം ശ്രദ്ധിക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് മികച്ച നേട്ടങ്ങളുണ്ടാകും. വിദേശത്ത് പഠിക്കുന്നതിനോ താമസിക്കുന്നതിനോ ഉള്ള നടപടികൾ മുന്നോട്ടുപോകും. വരുമാനം വർദ്ധിക്കും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിർമാണമേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക പുരോഗതി യുണ്ടാകും. കുടുംബത്തിലെ സ്വത്തുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത കൈവരും. കാത്തിരുന്ന ഒരു കാര്യം സഫലമാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മാധ്യമം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖ ലകളിൽ പ്രവർത്തിക്കുന്നവർക്ക് ശ്രദ്ധേയമായ നേട്ടമുണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അധ്യാപനം, പരിശീലനം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ല ഭിക്കും. മുടങ്ങിക്കിടന്ന സാമ്പത്തിക ഇടപാട് പൂർ ത്തിയാക്കാൻ കഴിയും. തീർത്ഥാടനം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates