വാരഫലം - 2026 ജനുവരി 12 മുതല്‍ 18 വരെ weekly horoscope AI Image
Astrology

ബുധ ശുക്രന്മാര്‍ മകരം രാശിയിലേയ്ക്ക്, മഴയ്ക്കു സാധ്യത

വാരഫലം - 2026 ജനുവരി 12 മുതല്‍ 18 വരെ

ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്‌

ചൊവ്വയ്ക്കും ബുധനും ശുക്രനും ഈ ആഴ്ചയും മൗഢ്യമുണ്ട്. ബുധ ശുക്രയോഗങ്ങള്‍ ന്യൂനമര്‍ദ്ദങ്ങളുടെ സാധ്യത കൂട്ടുമ്പോഴും മഴയുടെ സാധ്യത കുറവു കാണുന്നത് ഇതു കൊണ്ടാണ്. എന്നാല്‍ ജനുവരി 15, 16 തിയതികളിലായി ബുധ ശുക്രന്മാര്‍ മകരം രാശിയിലേയ്ക്ക് മാറുന്നതിനാല്‍ അത് മഴ സാധ്യത വര്‍ദ്ധിപ്പിക്കുന്നതുമാണ്. ഗ്രഹങ്ങളുടെ മൗഢ്യം വിദ്യാഭ്യാസം, കല, സാഹിത്യം എന്നീ മേഖലകളിലെല്ലാം അലസതയുണ്ടാക്കുന്നതുമാണ്. ജനുവരി 11 രാവിലെ 8:36 മുതല്‍ ഉത്രാടം ഞാറ്റുവേലയാണ്.

ജനുവരി 12 ന് വിവേകാനന്ദ ജയന്തിയാണ്. ജനുവരി 14 ന് പ്രസിദ്ധമായ മകരവിളക്ക് തെളിയും. ജനവരി 15 തൈപ്പൊങ്കല്‍ ആണ്. ഇത് ഉത്തരായന പുണ്യ കാലാരംഭവും മാഘമാസത്തിലെ ശിശിര ഋതു ആരംഭവും കൂടിയാണ്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഗുണദോഷസമ്മിശ്ര സമയമാണിത്. അവിചാരിതമായ ചെലവുകള്‍, സംഭാവനകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ വര്‍ദ്ധനയ്ക്കും യോഗമുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗുണകരമാണ്. ഒരേ സമയം പല മേഘലകളിലും ഇടപെട്ട് പ്രവര്‍ത്തിയ്ക്കാനിടവരുക, പ്രശസ്തി, ധനാഗമനം, ഭൂസ്വത്ത് ഭാഗം വെയ്ക്കാനിട വരിക, ഭവന മാറ്റം എന്നിവയ്ക്കെല്ലാം യോഗമുണ്ട്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഗുണദോഷമിശ്രമായ സമയമാണിത്. സംഗീതാദി കലകളില്‍ ആഭിമുഖ്യം, പ്രശസ്തി, സമ്പദ് സമൃദ്ധി, അധികാര പ്രാപ്തി, വാഹന ലബ്ധി മുതലായവയ്ക്കും യോഗമുണ്ട്.

പുണര്‍തം 4 -ാം പാദം, പൂയം, ആയില്യം

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണദോഷമിശ്രമായ സമയമാണ്. പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതരത്തില്‍ ചെലവുകള്‍ക്ക് സാധ്യതയുണ്ട്, സാഹിത്യകാര്യങ്ങളില്‍ താല്പര്യം, സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവസരം, എന്നിവയ്‌ക്കെല്ലാം സാധ്യതയുള്ള സമയമാണ്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈശ്വരാധീനം ധാരാളമുള്ള സമയമാണിത്. വീഴ്ച, ശരീരത്തില്‍ മുറിവുകള്‍, തീപ്പൊള്ളലേല്‍ക്കാനിടവരിക, നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം എന്നിവ ശ്രദ്ധിയ്ക്കണം.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് താരതമ്യേന ഗുണപ്രദമായ സമയമാണ്. പുതിയ സ്ഥാനലബ്ധി, വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് അവസരം എന്നിവയ്ക്കും ക്രയവിക്രയങ്ങളില്‍ താല്പര്യങ്ങള്‍ക്കും യോഗം കാണുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇത് വളരെ നല്ല സമയമാണ്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 നക്ഷത്രപാദങ്ങള്‍

ഈ നക്ഷത്രത്തില്‍ പെട്ടവര്‍ക്ക് ഇക്കാലം ഗുണകരമാണ്. അധ്വാനത്തിനനുസൃതമായ ഗുണഫലം ലഭിക്കുന്ന കാലമാണിത്. സൗഭാഗ്യം, അധികാര ലബ്ധി വിദ്യാഗുണം, വിദേശവാസം എന്നിവയ്ക്കും സാധ്യതയുള്ള സമയമാണ്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഈ 'നക്ഷത്രജാതര്‍ക്ക് ഇക്കാലം പൊതുവെ ഗുണകരമല്ല . മാനനഷ്ടങ്ങള്‍ വരിക, ക്രയവിക്രയങ്ങളില്‍ നഷ്ടം, അലസത , നിര്‍വികാര മനോഭാവം എന്നിവയ്ക്ക് സാധ്യതയുണ്ട്. അനാവശ്യമായ പ്രവൃത്തികളില്‍ ഇടപെടാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധി്ക്കണം.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നല്ല ഈശ്വരാധീനമുള്ള സമയമാണ് ഇത്. സംഗീത സാഹിത്യ കലാ സിനിമ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ സമയമാണ് . അധ്യാപന ഗവേഷണ രംഗങ്ങളിലുള്ളവര്‍ക്കും ഗുണകരമാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഇവര്‍ക്ക് ഗുണദോഷസമ്മിശ്ര കാലമാണ്. കഠിന പ്രയത്‌നത്തിന് തക്കതായ ഫലം കിട്ടുന്നതാണ്. തോട്ടങ്ങളില്‍ നിന്നും, ക്രയവിക്രയങ്ങളില്‍ നിന്നും ധനലാഭം, സഹായികളുടെ വര്‍ദ്ധന, അകാരണഭയം എന്നിവയ്ക്കും യോഗമുണ്ട്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഇത് നല്ല സമയമാണ്. കളത്ര സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍, ഉദ്ദിഷ്ട കാര്യ സിദ്ധി, അധികാര പ്രാപ്തി, പ്രശസ്തി എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. വേദാന്താദി ശാസ്ത്രപഠനങ്ങളില്‍ താല്പര്യത്തിനും യോഗമുണ്ട്.

പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഈ നക്ഷത്രക്കാര്‍ക്ക് ഇക്കാലം പൊതുവെ ഗുണകരമാണ്. ഉദ്ദിഷ്‌കാര്യസിദ്ധി, വസ്ത്രാഭരണ ലബ്ധി, കാര്യപ്രാപ്തി, ദേശ പുരോഗതിയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം എന്നിവയ്ക്കും യോഗമുണ്ട്. അനാവശ്യ ചെലവുകള്‍, അലസത, ഉദരരോഗങ്ങള്‍, പാദരോഗ സാധ്യതകള്‍ എന്നിവയ്ക്കും യോഗമുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.

Weekly horoscope and astrology prediction for Jan 12-18

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ചായ അമിതമായി തിളപ്പിക്കുന്നത് കടുപ്പം കൂട്ടും, പക്ഷെ ​ഗുണം കുറയ്ക്കും

കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷനിൽ ജോലി നേടാം; ശമ്പളം 60,410 വരെ

ഹാട്രിക്ക് വിക്കറ്റെടുത്ത് നന്ദനി ശര്‍മ; വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം (വിഡിയോ)

അശ്ലീല ഉള്ളടക്കം; മസ്‌കിന്റെ ഗ്രോക്ക് നിരോധിച്ച് ഇന്തോനേഷ്യയും മലേഷ്യയും

SCROLL FOR NEXT