വാരഫലം: ഓഗസ്റ്റ് 4 മുതല്‍ 10 വരെ weekly horoscope AI Image
Astrology

ത്രിദോഷങ്ങള്‍ കോപിക്കുന്ന കാലം; പകലുറക്കവും അതിവ്യായാമവും ഒഴിവാക്കണം|Weekly Horoscope

വാരഫലം: ഓഗസ്റ്റ് 4 മുതല്‍ 10 വരെ

Author : ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്‌

ഗസ്റ്റ് 3 പുലര്‍ച്ചെ 4 മണി 10 മിനിറ്റ് മുതല്‍ ആയില്യം ഞാറ്റുവേല ആരംഭിച്ചു. ഇക്കാലയളവില്‍ ശുക്രന്‍ മിഥുനത്തിലും ബുധന്‍ കര്‍ക്കടകത്തിലും തുടരുന്ന സ്ഥിതി അതിശക്തമായ മഴയുടെ സൂചന നല്‍കുന്നുണ്ട്. ഓഗസ്റ്റ് 10-ന് ബുധന്റെ മൗഢ്യം മാറുന്നതോടെ പ്രകൃതിയില്‍ മാറ്റത്തിനു സാധ്യത കൂടും. ഓഗസ്റ്റ് 11-ന് ബുധന്റെ വക്രാവസ്ഥയും മാറും. ഇത് ജനങ്ങളില്‍ ബൗദ്ധികതലത്തില്‍ ചിന്തിക്കാനും ഊര്‍ജസ്വലത വര്‍ദ്ധിപ്പിക്കാനും ഇടയാകും. ശനിയുടെ വക്രാവസ്ഥ തുടരുന്നത് ഭൂകമ്പസാധ്യത നിലനില്‍ക്കുന്നു എന്നതിന്റെകൂടി സൂചനയായി കാണേണ്ടതാണ്. ആയുര്‍വേദദൃഷ്ട്യാ ത്രിദോഷങ്ങള്‍ കോപിക്കുന്ന കാലം കൂടിയാണിത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും പുളി, ഉപ്പ്, മെഴുക്ക് എന്നിവയുള്ള ആഹാരങ്ങള്‍ ശീലിക്കുന്നതും പകലുറക്കം, അതിവ്യായാമം, വെയിലേല്‍ക്കല്‍ എന്നിവ ഒഴിവാക്കുന്നതും ഇക്കാലത്ത് ഗുണകരമെന്ന് പറയുന്നുണ്ട്. ഏതായാലും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഗുണകരമായ ആഴ്ചകൂടിയാണിത്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഇവര്‍ക്ക് നൂതനഗൃഹനിര്‍മാണത്തിന്റെ ആലോചനയ്ക്കും വാഹനം വാങ്ങുന്നതിന്റെ ആലോചനകള്‍ക്കും ഉചിത സമയമാണിത്. ചികിത്സകള്‍ നടക്കുന്നവര്‍ക്ക് ഗുണപ്രദമായ സമയമാണ് ഈയാഴ്ച. അധികാരസ്ഥാനങ്ങള്‍ക്കുള്ള മത്സരങ്ങളില്‍ വിജയിക്കാനും സ്ഥാനമാന പ്രാപ്തിക്കും യോഗമുള്ള സമയമാണ്. എന്നിരുന്നാലും വിചാരിക്കാത്ത ചില ചെലവുകള്‍ക്കും ഈയാഴ്ച യോഗം കാണുന്നുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയീരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമായ സമയമാണ്. കലാസാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് ഇക്കാലം വളരെ സഹായകമാണ്. വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വളരെ അനുഭവവേദ്യമായ സമയമായിരിക്കും ഇത്. ക്രയവിക്രയരംഗത്തുള്ളവര്‍ക്കും സിനിമാമേഖലകളില്‍ വിരാജിക്കുന്നവര്‍ക്കും ഇത് ഗുണപ്രദമാണ്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

വാക്ക്, ധനം, കുടുംബം എന്നിവയുടെ അഭിവൃദ്ധിക്കും രംഗകലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും രചനകള്‍ക്കും ഇത് ഗുണകരമായ സമയമാണ്. വാസസ്ഥലമോ ജോലിസ്ഥലമോ മാറാന്‍ സാധ്യത ഏറെയാണ്. നൂതന സംരംഭങ്ങളുടെ ആലോചനകള്‍ക്കും നല്ലതാണ്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം

പൊതുവെ ഈശ്വരാധീനക്കുറവുള്ള സമയമാണെങ്കിലും നല്ല കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങേണ്ട ആവശ്യകത വന്നേയ്ക്കും. നല്ലത് ചെയ്താലും ചീത്ത ഫലങ്ങളും ശകാരങ്ങളും വരാനുള്ള സാധ്യതയുണ്ട് എന്നറിഞ്ഞ് പ്രവൃത്തികള്‍ ചെയ്യുന്നതാണ് നല്ലത്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകരമായ സമയം കൂടിയാണിത്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ഫലം കാണും. ഉന്നത സ്ഥാനമാനങ്ങള്‍ക്കും കുടുംബത്തില്‍ വിവാഹാദി മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വവും വിദേശവാസയോഗവും അനുഭവിക്കാന്‍ യോഗമുണ്ട്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഇക്കൂട്ടര്‍ക്ക് പൊതുവെ നല്ല സമയമാണ്. കാര്‍ഷികരംഗത്തും അദ്ധ്യാപനരംഗത്തും ചലച്ചിത്രരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കും വളരെ ഗുണകരമായ സമയമാണ്. തന്നെയുമല്ല പുണ്യതീര്‍ത്ഥസ്നാനാദി ഗുണം, വീഴ്ച, മുറിവേല്‍ക്കാനിടവരുക, അകാരണഭയം എന്നിവയ്ക്ക് യോഗമുണ്ട്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

ധര്‍മാനുഷ്ഠാനതല്പരതയും പൊതുജനസേവനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണ്. പണ്ഡിതശ്രേഷ്ഠരുമായി ചര്‍ച്ചകള്‍ക്ക് യോഗമുണ്ട്. ഗവേഷണപ്രതിഭകള്‍ക്കും നല്ല സമയമാണ്. വിവാഹം അന്വേഷിച്ചുനടക്കുന്നവര്‍ക്ക് ഗുണകരമായ കാലമാണിത്.

വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാര്‍ക്ക്

ഇവര്‍ക്ക് ഈശ്വരാധീനക്കുറവുകൊണ്ട് പല പ്രശ്‌നങ്ങള്‍ക്കും സാധ്യത ഉണ്ട്. അകാരണമായ ആപത്തുകള്‍ക്കും ബിസിനസ് രംഗത്തെ തകര്‍ച്ചയ്ക്കും ഇത് കാരണമായേക്കാം. നാല്‍ക്കാലികളില്‍നിന്നുള്ള ഉപദ്രവത്തിനും യോഗമുണ്ട്. താല്‍കാലിക ലാഭം കണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒട്ടും ഗുണകരമല്ലാത്ത സമയമാണ്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈശ്വരാധീനമുള്ള സമയമാണിത്. എന്നിരുന്നാലും സ്ഥാനചലനങ്ങള്‍ക്കും കായാദികള്‍ക്ക് വിഘ്നങ്ങള്‍ക്കും സാധ്യത ഏറെയാണ്. അനാവശ്യ വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടത് ആവശ്യകതയാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ അല്പം ഈശ്വരാധീനക്കുറവുണ്ടെങ്കിലും കൃഷിരംഗങ്ങളില്‍ പ്രയേണ ഗുണകരമായ കാലമാണ്. ഇക്കൂട്ടര്‍ ഏര്‍പ്പെടുന്ന മേഖലകളിലെല്ലാം വിജയസാധ്യത ഉണ്ട്. എന്നിരുന്നാലും പല സ്ഥലത്തും മാര്‍ഗതടസ്സങ്ങള്‍ക്ക് യോഗമുണ്ട്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

വ്യാഴം അഞ്ചിലായതിനാല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ശുഭപര്യവസാനമായി കാണാവുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഗുണകരമായ സമയം കൂടിയാണിത്.

പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഇവര്‍ക്ക് പൊതുവെ ഗുണകരമായ സമയമാണ്. ഭവനനിര്‍മാണരംഗത്ത് നൂതന സംരംഭങ്ങള്‍ക്കും സാങ്കേതികരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ക്കും ഇക്കാലം ഗുണപ്രദമാണ്. കാലിന് അസുഖസാധ്യതകള്‍, രക്തദൂഷ്യം എന്നിവയ്ക്കും യോഗമുണ്ട്.

Weekly horoscope for August 04 to 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ...

'ചില്ല് തകര്‍ത്ത കാറില്‍ താറാവും മുയലും, ഒപ്പം ചുറ്റികയും കത്തിയും'; ആലുവക്കാരെ വെട്ടിലാക്കിയ ദുരൂഹത; ചുരുളഴിഞ്ഞപ്പോള്‍..

അമ്പൂരിയില്‍ അച്ഛനെ അടിച്ചു കൊന്നു; മകന്‍ പിടിയില്‍

സദ്യയ്‌ക്കൊപ്പം 'ഭാഗ്യവും' വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് 'കാരുണ്യ ലോട്ടറി' സമ്മാനിച്ച് കുടുംബം

'മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല'; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

SCROLL FOR NEXT