2026 Guerrilla 450 launched source: Royal Enfield
Automobile

റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 അപെക്‌സ് വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകളും വിലയും

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ സ്ട്രീറ്റ് ഫോക്കസ്ഡ് മോട്ടോര്‍സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ന്റെ പുതിയ വകഭേദം അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ സ്ട്രീറ്റ് ഫോക്കസ്ഡ് മോട്ടോര്‍സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ന്റെ പുതിയ വകഭേദം അവതരിപ്പിച്ചു. അപെക്‌സ് എന്ന പേരിലാണ് പുതിയ മോഡല്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. ഇതിനൊപ്പം, ഡാഷ് വേരിയന്റ് അപ്ഡേറ്റും ചെയ്തു.

പുതിയ ഗറില്ല 450 അപെക്‌സ് വേരിയന്റില്‍ പുതിയ അലുമിനിയം ഹാന്‍ഡില്‍ ബാര്‍ ആണ് ശ്രദ്ധാകേന്ദ്രം. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് ഇത് കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ റൈഡിങ് ലുക്ക് നല്‍കുന്നു. മുന്‍വശത്ത് ഒരു ചെറിയ ഫ്‌ലൈസ്‌ക്രീന്‍, റിയര്‍ കൗള്‍ തുടങ്ങിയ ചെറിയ ഡിസൈന്‍ അപ്ഡേറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. അപെക്‌സ് വേരിയന്റ് മൂന്ന് കളര്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അപെക്‌സ് റെഡ്, അപെക്‌സ് ബ്ലാക്ക്, അപെക്‌സ് ഗ്രീന്‍. എന്നാല്‍ മെക്കാനിക്കലായി സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണ് പുതിയ വേരിയന്റ്.

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 40 എച്ച്പിയും 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 450 സിസി ഷെര്‍പ്പ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഹാര്‍ഡ്വെയര്‍ സജ്ജീകരണത്തില്‍ 43 എംഎം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും 140 എംഎം ട്രാവല്‍, പ്രീലോഡ് ക്രമീകരണത്തോടെ 150 എംഎം ട്രാവല്‍ വാഗ്ദാനം ചെയ്യുന്ന റിയര്‍ മോണോഷോക്കും ഉള്‍പ്പെടുന്നു. 310 എംഎം ഫ്രണ്ട് ഡിസ്‌കും ഡ്യുവല്‍-ചാനല്‍ എബിഎസ് പിന്തുണയ്ക്കുന്ന 270 എംഎം റിയര്‍ ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നു.

അപെക്‌സ് വേരിയന്റിന് റെഡ് ഷേഡിന് 2,49,194 രൂപയും ബ്ലാക്ക്, ഗ്രീന്‍ ഓപ്ഷനുകള്‍ക്ക് 2,56,387 രൂപയുമാണ് വില. ഡാഷ് ട്രിമ്മില്‍ സ്റ്റാന്‍ഡേര്‍ഡായി ഹെഡ്ലാമ്പ് ഗ്രില്ലും നക്കിള്‍ ഗാര്‍ഡുകളും ഉള്‍ക്കൊള്ളുന്നു. ഇതാണ് പ്രധാന അപ്‌ഡേറ്റ്. വരണ്ട സാഹചര്യങ്ങളില്‍ ഏകദേശം എട്ടു ശതമാനം മികച്ച ഗ്രിപ്പും നനഞ്ഞ റോഡുകളില്‍ 17 ശതമാനം വരെ മെച്ചപ്പെട്ട ഗ്രിപ്പും വാഗ്ദാനം ചെയ്യുന്ന പരിഷ്‌കരിച്ച ടയര്‍ കോമ്പൗണ്ടും ഇതിന് ലഭിക്കുന്നു.

2026 Guerrilla 450 launched at a price of Rs 2.49 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Today's Rashi Phalam July 09|പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവസരം

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍