2026 Kia Syros Launched source: kia
Automobile

കിയയുടെ 2026 മോഡല്‍ സിറോസ് വിപണിയില്‍, പ്രാരംഭ വില 8.40 ലക്ഷം രൂപ; അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ 2026 മോഡല്‍ സിറോസ് വിപണിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ 2026 മോഡല്‍ സിറോസ് വിപണിയില്‍. ഇതിന്റെ പ്രാരംഭ വില 8.40 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).

കമ്പനി നാല് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിലയാണ് 8.40 ലക്ഷം രൂപയില്‍ ആരംഭിക്കുന്നത്. പരിഷ്‌കരിച്ച മുന്‍-പിന്‍ ബമ്പറുകള്‍, ബോഡി കളര്‍ എയറോ ഇന്‍സെര്‍ട്ടുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്കും മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും ഗ്ലോസി ബ്ലാക്ക് ഫിനിഷ് എന്നിവയാണ് ഡിസൈന്‍ രംഗത്തെ മാറ്റങ്ങള്‍. എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, പിന്‍ഭാഗത്ത് എല്‍ഇഡി സ്റ്റോപ്പ് ലാമ്പ്, വശങ്ങളില്‍ ബോഡി കളര്‍ ഗാര്‍ണിഷ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്ന മറ്റു ഫീച്ചറുകള്‍. നിയോണ്‍ ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് മറ്റൊരു പ്രത്യേകത.

ഐവറി സില്‍വര്‍ മാറ്റ് (Ivory Silver Matte), ഐവറി സില്‍വര്‍ ഗ്ലോസ് (Ivory Silver Gloss), മാഗ്മ റെഡ് (Magma Red) എന്നി പുതിയ നിറങ്ങളിലും വാഹനം ലഭ്യമാകും. കിയ പുതുതായി HTE, HTE (O), HTK+ (O), HTX (O) എന്നി നാല് വേരിയന്റുകളാണ് അവതരിപ്പിച്ചത്. കൂടാതെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ ഇപ്പോള്‍ കുറഞ്ഞ വിലയിലുള്ള HTK+, HTK+ (O) വേരിയന്റുകളിലും ലഭ്യമാണ്.

2026 Kia Syros Launched: Gets Design Refresh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; എംഎല്‍എ എന്‍ എ ഹാരിസിന്റെ വീട്ടിലും പരിശോധന

നേതാജിയെ 'രാഷ്ട്രപുത്രന്‍' ആയി പ്രഖ്യാപിക്കണം; ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ ശാസന, ഹര്‍ജി തള്ളി

'മകള്‍ക്ക് പോലും രക്ഷയില്ല!'; നായികയുടെ അരക്കെട്ടിന്റെ ക്ലോസ് അപ്പ്; അര്‍ജുനെതിരെ സോഷ്യല്‍ മീഡിയ

ചായ വീണ്ടും ചൂടാക്കി കുടിക്കാമോ?

ബാലാവകാശ കമ്മീഷൻ ഇടപെട്ടു; സ്‌കൂള്‍ അവധിക്കാല ക്ലാസുകൾ രാവിലെ 7.30 മുതല്‍, സമയം പുനഃക്രമീകരിച്ചു

SCROLL FOR NEXT