മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ കോംപാക്ട് വാഹനമായ പഞ്ചിന്റെ ഫെയ്സ് ലിഫ്റ്റ് നാളെ വിപണിയില്‍ അവതരിപ്പിക്കും. പ്യുവര്‍, പ്യുവര്‍+, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് പഞ്ച് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍ എത്തുക.
പരിഷ്‌കരിച്ച സ്റ്റിയറിങ്, വീല്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി കാമറ, വാഷറുള്ള റിയര്‍ വൈപ്പര്‍, കണക്റ്റഡ് ടെയില്‍-ലാമ്പുകള്‍, ഓട്ടോ-ഡിമ്മിങ് ഐആര്‍വിഎം, കോര്‍ണറിങ് ഫംഗ്ഷനുള്ള എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകള്‍. മുന്‍ പതിപ്പിനെ അപേക്ഷിച്ച് മെക്കാനിക്കല്‍ ആയി കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ പെയിന്റ് സ്‌കീമുകള്‍, വീലുകള്‍ക്കായി പുതിയ ഡിസൈന്‍ എന്നിവ ഫെയ്‌സ് ലിഫ്റ്റിനെ വേറിട്ട് നിര്‍ത്തും.
പുതിയ പതിപ്പില്‍ 6 സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 118bhp/170Nm ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിന് കരുത്തുപകരുക. പുതിയ പഞ്ച് ഫെയ്സ്ലിഫ്റ്റ് റെനോ കൈഗര്‍, ഹ്യുണ്ടായി എക്സ്റ്റര്‍, ടൊയോട്ട ടൈസര്‍, മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നിവയുമായാണ് പ്രധാനമായി മത്സരിക്കുക.
ബാഹ്യരൂപം
പരിചിതമായ ബോക്സി ആകൃതി ഇത് നിലനിര്‍ത്തും. സ്ലിം ആയിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും പുതുക്കിയ ഗ്രില്ലും അടങ്ങുന്ന പുതിയ മുഖത്തോടെയാണ് ഇത് വിപണിയില്‍ എത്തുന്നത്. പിന്നില്‍, കണക്റ്റുചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും പുതുക്കിയ ബമ്പറും മൊത്തത്തില്‍ പുതിയ ലുക്ക് നല്‍കുന്നു.
ഇന്റീരിയര്‍ അപ്ഡേറ്റുകള്‍
ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് നിരവധി അപ്ഡേറ്റുകളുമായാണ് വരുന്നത്. മൊത്തത്തിലുള്ള ഡാഷ്ബോര്‍ഡ് ലേഔട്ട് പരിചിതമായി തുടരുമ്പോഴും നിരവധി ഘടകങ്ങള്‍ പുതുക്കിയിട്ടുണ്ട്. പുതിയ ഡ്യുവല്‍-ടോണ്‍ സീറ്റുകള്‍ക്കൊപ്പം പ്രകാശിതമായ ടാറ്റ ലോഗോയുള്ള പുതിയ രണ്ട്-സ്പോക്ക് സ്റ്റിയറിങ് വീലും ഇതിന് ലഭിക്കുന്നു.
മറ്റു ഫീച്ചറുകള്‍
ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള അപ്ഡേറ്റ് ചെയ്ത 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360-ഡിഗ്രി കാമറ സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പുള്ള കീലെസ് എന്‍ട്രി, സിംഗിള്‍-പെയിന്‍ സണ്‍റൂഫ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 6 എയര്‍ബാഗുകള്‍ (സ്റ്റാന്‍ഡേര്‍ഡായി), EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് കാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന സവിശേഷതകള്‍.
എന്‍ജിന്‍ ഓപ്ഷനുകള്‍
നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനോടൊപ്പം പുതിയ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും പുതിയ പഞ്ച് വാഗ്ദാനം ചെയ്യും. ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ വില ഏകദേശം 5.3 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates