'സഞ്ജു വീണ്ടും ആ തെറ്റ് ആവർത്തിച്ചു'; വിമർശനവുമായി സുനിൽ ഗാവസ്കർ

നമീബിയയ്ക്ക് എതിരായ മത്സരത്തിൽ എങ്ങനെയാണോ സഞ്ജു പുറത്തായത് അതെ രീതിയിലാണ് കഴിഞ്ഞ മത്സരത്തിലും ഔട്ട് ആയത്.
Sanju samson,Sunil
Sunil Gavaskar Flags Familiar Flaw as Sanju Samson Falls Cheap Again vs Zimbabwe special arrangement
Updated on
1 min read

ചെന്നൈ:  ടി20 ലോകകപ്പ് സൂപ്പർ 8ലെ ഇന്ത്യ- സിംബാബ്‍വെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സഞ്ജുവിന്റെ ഇന്നിങ്സ് ടീമിന് ഗുണകരമായി മാറിയിരുന്നു. മത്സരത്തിൽ 15 പന്തിൽ 24 റൺസെടുത്താണ് താരം പുറത്തായത്. എന്നാൽ താരം വിക്കറ്റായ രീതിയെക്കുറിച്ചു വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ രംഗത്ത് എത്തി.

Sanju samson,Sunil
മഴ പെയ്താല്‍ ഇന്ത്യ പെട്ടു; കാത്തിരിക്കുന്നു... കണക്കിലെ കളി, കാലാവസ്ഥ, കരീബിയന്‍സ്

നമീബിയയ്ക്ക് എതിരായ മത്സരത്തിൽ എങ്ങനെയാണോ സഞ്ജു പുറത്തായത് അതെ രീതിയിലാണ് കഴിഞ്ഞ മത്സരത്തിലും ഔട്ട് ആയത്. ഇത് സഞ്ജുവിന്റെ ദൗർബല്യം ആണെന്നാണ് സുനിൽ ഗാവസ്കർ പറയുന്നത്. “ഡീപ് മിഡ് വിക്കറ്റ് ഏരിയയിലാണ് സഞ്ജു പലതവണ പുറത്തായിട്ടുള്ളത്. അത് ഇപ്പോൾ എല്ലാ എതിരാളികൾക്കും അറിയാവുന്ന പ്ലാനാണ്. ഷോർട്ട് ബോൾ എറിയുക, ഡീപ്പ് സ്ക്വയർ ലെഗിൽ ഫീൽഡറെ നിർത്തുക. ക്യാച്ച് എടുത്തു പുറത്താക്കുക.'' സുനിൽ ഗാവസ്കർ വ്യക്തമാക്കി.

Sanju samson,Sunil
ജമ്മു, കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു; ഫൈനലില്‍ നിര്‍ണായക ലീഡ്

എന്നാൽ സഞ്ജുവിന്റെ പ്രകടനത്തിൽ ടീമിന് അതൃപ്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. മത്സരശേഷം ഗംഭീറുമായും ബാറ്റിങ് കോച്ചുമായും സഞ്ജു സംസാരിക്കുന്നതും ഇരുവരും താരത്തിനെ അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്‍. പക്ഷെ, ബാറ്റിങ്ങിലെ ഈ പോരായ്മ സഞ്ജു പരിഹരിച്ചില്ലെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ താരം പരാജയമായി മാറിയേക്കും.

Summary

Sunil Gavaskar Flags Familiar Flaw as Sanju Samson Falls Cheap Again vs Zimbabwe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com